മ്യൂണിക്ക്: ജര്‍മ്മന്‍ ബുന്ദസ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് കിരീടം ലക്ഷ്യമിട്ട് കുതിക്കുന്നു. ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ അവര്‍ എഫ്സി ആഗ്സ്ബര്‍ഗിനെ തകര്‍ത്തു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ വിജയം. മ്യൂണിക്കിന് വേണ്ടി സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി രണ്ട് ഗോള്‍ നേടി.
15, 62 മിനിറ്റുകളിലായിരുന്നു ലെവന്‍ഡോവ്സ്കിയുടെ പ്രഹരം. 78-ാം മിനിറ്റില്‍ തോമസ് മുള്ളര്‍ മൂന്നാം ഗോള്‍ സ്വന്തമാക്കിയപ്പോള്‍ 86-ാം മിനിറ്റില്‍ ബൊബാഡില്ല ആഗ്സ്ബര്ഗിന്റെ ആശ്വാസഗോള്‍ നേടി.
ലീഗില്‍ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 56 പോയിന്റുമായാണ് ബയേണ്‍ മ്യൂണിക്ക് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ബയേണിനേക്കാള്‍ എട്ട് പോയിന്റ് പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: