ഗുവാഹത്തി: നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ 12-ാമത് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ കബഡി സ്വര്‍ണ്ണം നിലനിര്‍ത്തി. പുരുഷ വിഭാഗത്തില്‍ കരുത്തരായ പാക്കിസ്ഥാനെയും വനിതാ വിഭാഗത്തില്‍ ബംഗ്ലാദേശിനെയും തകര്‍ത്താണ് ഇന്ത്യ പൊന്ന് നിലനിര്‍ത്തിയത്.
ആവേശകരമായ പുരുഷ ഫൈനലില്‍ കനത്ത വെല്ലുവിളിയാണ് പാക്കിസ്ഥാന് ഇന്ത്യക്ക് ഉയര്‍ത്തിയത്. ഏഴിനെതിരെ ഒമ്പത് പോയിന്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം. പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 5-5 എന്ന നിലയിലായിരുന്നു. രണ്ടാം പകുതിയില്‍ 4-2ന് മുന്നിലെത്തിയാണ് ഇന്ത്യ സ്വര്‍ണ്ണം നിലനിര്‍ത്തിയത്.
വനിതാ വിഭാഗത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യന്‍ വനിതകള്‍ അനായാസം കീഴടക്കി. ആദ്യപകുതിയില്‍ 21-7നും രണ്ടാം പകുതിയില്‍ 15-5നും ലീഡ് നേടിയ ഇന്ത്യ 36-12 എന്ന നിലയിലാണ് ബംഗ്ലാദേശ് വനിതകളെ തകര്‍ത്ത് സ്വര്‍ണ്ണം മാറിലണിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: