ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന സമര പ്രഖ്യാപന കണ്‍വന്‍ഷനില്‍ ജില്ലയില്‍ നിന്ന് 15, 000 വ്യാപാരികള്‍ പങ്കെടുക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് രാജു അപ്സര, ജനറല്‍ സെക്രട്ടറി വി. സബില്‍രാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സമരത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. വ്യാപാരി പെന്ഷന് വിതരണം മുടങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിട്ടു. സംസ്ഥാന ബജറ്റില്‍ വ്യാപാരികളെ പൂര്‍ണമായും അവഗണിച്ചു. മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥരാണ് ധനവകുപ്പ് ഭരിക്കുന്നത്. ബാറുകള്‍ അടച്ചതു മൂലവും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ദ്ധനവ് മൂലവും ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ വ്യാപാരികളെ പിഴിയുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കിയ മുന്‍സിഫ് കോടതി ഉത്തരവ് ജില്ലാക്കോടതി സ്റ്റേ ചെയ്തതായും അവര്‍ അറിയിച്ചു.
ട്രഷറര്‍ ജേക്കബ് ജോണ്‍, വൈസ്പ്രസിഡന്റുമാരായ കെ. എസ്. മുഹമ്മദ്, ആര്. സുഭാഷ്. യൂത്ത് വിങ് ജില്ലാപ്രസിഡന്റ് സുനീര്‍ ഇസ്മയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: