തുറവൂര്‍: തൈക്കാട്ടുശേരി വളമംഗലം കടവിലെ ജങ്കാര്‍ ജട്ടിയില്‍ ഉപയോഗമില്ലാതെ കിടക്കുന്ന കാത്തുനില്പ്പുപുര സാമൂഹിക വിരുദ്ധരുടെ താവളമാകുന്നതായി ആക്ഷേപം.
തൈക്കാട്ടുശേരി പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ആളൊഴിഞ്ഞ കടവിലെ പഴയ കാത്തുനില്പ്പുപുര കഞ്ചാവു മയക്കുമരുന്ന് വിപണനക്കാരടക്കമുള്ളവരുടെ സൈ്വര്യ വിഹാരമെന്നാണ് പരിസരവാ സികള്‍ പറയുന്നത്.ചുറ്റും കാടുപിടിച്ചുകിടക്കുന്ന പ്രദേശത്ത് രാപകലില്ലാതെ യാണ് സാമുഹിക വിരുദ്ധരുടെ വിളയാട്ടം. വെയിറ്റിങ് ഷെഡും ചുറ്റുമുള്ള പ്രദേശങ്ങളും കൈയ്യേറി കെട്ടിട നിര്‍മ്മാണ സാമഗ്രികളും മറ്റും ഇറക്കി വച്ചിരിക്കുന്നതും മറയാക്കിയാണ് സംഘങ്ങള്‍ താവളമടിക്കുന്നത്.
തുറവൂരിലെ വിദേശമദ്യ വില്‍പ്പന ശാലയില്‍ നിന്ന് മദ്യം വാങ്ങിയെത്തുന്ന മദ്യപസംഘങ്ങളും ഇവിടം കേന്ദ്രീകരിച്ച് മദ്യപാനവും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നതായും പരാതികളുയരുന്നുെണ്ടങ്കിലും പൊതുവെ വിജനമായ പ്രദേശത്ത് പരിശോധന നടത്താനോ സാമൂഹിക വിരുദ്ധ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല.
സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയായ ഇവിടെ കായലോര വിനോദ സഞ്ചാര വികസനത്തിന് അനുയോജ്യമായ ചുറ്റുപാടുകളുണ്ട്. സഞ്ചാരികള്‍ക്ക് ബോട്ടിങ് അടക്കമുള്ള സൗകര്യങ്ങളൊരുക്കാനും ഇതിനായി കുറഞ്ഞ ചെലവില്‍ ഭൗതിക സാഹചര്യങ്ങളോരുക്കാന് കഴിയുമെന്നതും കാടുകയറിക്കിടക്കുന്ന പ്രദേശത്ത് വികസനം എത്തിക്കനും കഴിയും.
ഇതിനായി തുറവൂര്‍ പഞ്ചായത്ത് പരിധിയില്‍ വരുന്നപ്രദേശത്ത് കായല്‍ സൗന്ദര്യം ആസ്വദിക്കാനുതകും വിധമുള്ള സംവിധാനങ്ങള്‍ ഒരുക്കിയാല്‍ ജങ്കാര്‍ സര്‍വ്വീസ് നിലച്ചതോടെ ഗ്രാമപഞ്ചായത്തിനുണ്ടായ വരുമാന നഷ്ടത്തിനും ഒരു പരിധി വരെ പരിഹരമാകും.
കൂടാതെ ജട്ടിയിലും സമീപത്തുമായി ചെറുകച്ചവടങ്ങള്‍ നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നവര്‍ക്കും ആശ്വാസകരമാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: