അരൂര്‍: ചന്തിരൂര്‍ മലിനജല സംസ്കരണ പ്ലാന്റിന് കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി, പദ്ധതി വിഹിതം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതിനാല്‍ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുമോയെന്ന് ആശങ്ക.
നിര്‍മാണ പ്രതിസന്ധി നീങ്ങിയെന്നും പ്ലാന്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും കെ.സി. വേണുഗോപാല്‍ എംപി പ്രസ്താവന നടത്തിയെങ്കിലും ഇത് സംബന്ധിച്ച പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. അരൂര്‍ വ്യവസായ മേഖലയില്‍ സ്ഥിതി ചെയ്യുന്ന മല്‍സ്യ സംസ്കരണ കയറ്റുമതി സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ചന്തിരൂരിലെ പുത്തന്തോട്ടിലാണ്. ഇത്മൂലം മാലിന്യവാഹിനിയായി മാറിയ തോട് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളും സൃഷ്ടിക്കുന്നു്. പ്ലാന്റ് നിര്‍മാണത്തിനായി അനുവദിച്ച പന്ത്രു കോടിയില്‍ രൂപയില്‍ ആറു കോടി കേന്ദ്ര സര്‍ക്കാരും, ആറ് കോടി സംസ്ഥാന സര്‍ക്കാരും വഹിക്കാമെന്നായിരുന്നു ധാരണ. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍ ചെയര്‍മാനായി കമ്മറ്റി രൂപീകരിച്ചുവെന്നും കരാര്‍ നടപടികള്‍ പൂര്ത്തീകരിച്ചുവെന്നുമായിരുന്നു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നത്.
എന്നാല്‍ പ്രഖ്യാപനങ്ങള്‍ പാഴ് വാക്കാകുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തുക നീക്കി വെച്ചാലേ കേന്ദ്ര വിഹിതം ലഭിക്കുകയുള്ളു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഉപേക്ഷ കാട്ടിയതാണ് പ്ലാന്‍ിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് കാരണമായത്. പ്ലാന്റിനായി വകയിരുത്തിയ ഫ് യുഡിഎഫ് സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതായും വിമര്‍ശനം ഉയരുന്നു്. ജനപ്രതിനിധികളുടെ അലംഭാവത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന പ്രസ്താവനയുമായി ചിലര്‍ രംഗത്തെത്തിയത്. പ്രദേശവാസികളെ കബളിപ്പിക്കുന്നതിനായുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിതെന്നും ആക്ഷേപമുയരുന്നു.
പന്ത്രണ്ടു കോടി രൂപക്ക് എസ്റ്റിമേറ്റ് തയാറാക്കിയ പദ്ധതി ആറുകോടിക്ക് പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തെ 12 കോടി രൂപയ്ക്ക് കിറ്റ്കോയുമായി ഉറപ്പിച്ച കാരാര്‍ മറ്റൊരു സ്ഥാപനം ആറു കോടി രൂപയ്ക്ക് നിര്‍മാണം പൂര്‍ത്തീകരിക്കാമെന്ന വാദവുമായി രംഗത്തെത്തിയതോടെയാണ് കരാര്‍ തുക കുറച്ചതെന്നാണ് ജനപ്രതിനിധികളുടെ വാദം. നിര്‍മാണ ചെലവിന്റെ പകുതി തുക അനുവദിക്കാമെന്ന് മുന്‍ ധനമന്ത്രി കെ. എം. മാണി ബജറ്റ് പ്രസംഗവേളയില്‍ പറഞ്ഞെങ്കിലും തുടര്‍ നടപടികളുാകാത്തതിനാല് തുക നഷ്ടപ്പെട്ടതായാണ് വിവരം. പന്ത്രണ്ടു കോടി പദ്ധതിയിട്ട നിര്‍മാണ പ്രവര്‍ത്തനം ഇപ്പോള്‍ ആറുകോടിയായി ചുരുങ്ങിയത് ഏറെ സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: