പുത്തൂര്‍: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഐവര്കാലയില് മണലൂറ്റ് വ്യാപകമാകുന്നു. അധികാരികളുടെ ഒത്താശയോടെ നടത്തുന്ന മണലൂറ്റ് മൂലം കല്ലടയാറിന്റെ തീരം ഇടിഞ്ഞുതാഴുന്ന അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. കുന്നത്തൂര്‍ പഞ്ചായത്തിലെ ചേലൂര്ക്കടവില് നിയമവിരുദ്ധ മണലെടുപ്പാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നത്.
തീരത്തുള്ള വലിയ മരങ്ങള്‍ ഉള്‍പ്പെടെ പുരയിടം നഷ്ടമായവര്‍ ഇപ്പോള്‍ ജില്ലാറവന്യു അധികാരികള്‍ക്ക് മുന്നില്‍ പരാതിയുമായി എത്തിയിരിക്കുകയാണ്.
ചേലൂര്ക്കടവിലെ മണലെടുപ്പ് അനധികൃതമാണെന്ന് നേരത്തെ ശാസ്താംകോട്ട തഹസില്‍ദാരുടെ അന്വേഷണറിപ്പോര്‍ട്ട് ഉള്ളതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
കെആര്ബിപി നിയമം 2001ന്റെ 2013 അമന്റ്മെന്റ് പ്രകാരം മണല്‍ വാരാനുള്ള സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലു വരെയായി നിജപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ചേലൂര്ക്കടവില് രാവിലെ ആറിന് മുമ്പുതന്നെ മണല്‍വാരല്‍ നടക്കുന്നുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ ആരുംതന്നെ പ്രതികരിക്കാറില്ല. 30നും 40നും ഇടയില്‍ ലോഡ് മണലാണ് ഒരുദിവസം ഏതാനും പാസിന്റെ മറവില്‍ നടത്തുന്നത്.
സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കടവ് സൂപ്പര്‍വൈസര്‍ പാസ് വെരിഫൈ ചെയ്ത് നല്‍കേണ്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പോലും കടവില്‍ സന്ദര്‍ശിക്കാറില്ല. കൊല്ലം ജില്ലയില്‍ നിന്ന് പുറത്തുള്ളവര്‍പോലും ഈ പ്രദേശത്ത് നിന്ന് മണല്‍ കടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: