Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാരശ്ശേരി പൊതുസ്വത്തില്‍ മാത്രം കിളച്ചാല്‍ മതിയോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2016, 11:08 pm IST
inVicharam

ഭഗവാന്‍ ശ്രീരാമചന്ദ്രനെയും ഛാന്ദോഗ്യോപനിഷത്തിനെയും ജാതീയതയുടെ പേരില്‍ അധിക്ഷേപിച്ചുകൊണ്ട് മാതൃഭൂമി ദിനപ്പത്രത്തില്‍ എം.എന്‍. കാരശ്ശേരി ഒരു ലേഖനം എഴുതുകയുണ്ടായി. ഛാന്ദോഗ്യോപനിഷത്തിലെ, ബ്രാഹ്മണനല്ലാത്തവന്‍ സത്യം പറയില്ലെന്ന ഗൗതമവാക്യത്തില്‍ പറയുന്ന ബ്രാഹ്മണന്‍ ജാതിയാവാന്‍ തരമില്ല.

അജ്ഞാതനായ പിതാവ് ജാതിബ്രാഹ്മണനാണെന്നു വിശ്വസിച്ചാല്‍പ്പോലും പരിചാരികയായ മാതാവ് ബ്രാഹ്മണജാതിയാണെന്നു കരുതുക വയ്യ. ജാതി നോക്കിയാല്‍ അബ്രാഹ്മണസ്ത്രീകള്‍ക്കു ജനിച്ചവര്‍ അബ്രാഹ്മണരാണ്. അപ്പോള്‍ കാരശ്ശേരി പറയുന്ന ”കഥയുടെ ഒരര്‍ത്ഥ”മല്ല ശരി, മറ്റേ അര്‍ത്ഥമാണ്- ജാതിബ്രാഹ്മണന്‍ മാത്രമേ സത്യം പറയൂ എന്നല്ല, മറിച്ച് സത്യം പറയുന്നവന്‍ യഥാര്‍ത്ഥബ്രാഹ്മണനാണ് എന്നുതന്നെയാണ്. ഇതില്‍നിന്ന് കാരശ്ശേരി എത്തിച്ചേരുന്ന, ”അറിവു നേടാന്‍ ബ്രാഹ്മണനു മാത്രമേ അര്‍ഹതയുള്ളു” എന്ന നിഗമനം ശരിയാണെങ്കില്‍, ക്ഷത്രിയന്നും വൈശ്യന്നുമൊന്നും അതിന് അര്‍ഹതയുണ്ടായിരുന്നില്ല എന്ന പരമാബദ്ധത്തിലാണ് ചെന്നെത്തുക.

ഉടലോടെ സ്വര്‍ഗത്തിലെത്താന്‍ തലകീഴായി തൂങ്ങിക്കിടന്ന് ആഭിചാരതുല്യമായ തപസ്സനുഷ്ഠിക്കുന്ന ശംബൂകന്‍ കാരശ്ശേരി പറയുമ്പോലെ, ”തപസ്സിന്റെ ആത്മാന്വേഷണത്തിലൂടെ ജ്ഞാനത്തിലേക്കുണരാന്‍” ശ്രമിക്കുന്നയാളായിരുന്നില്ല. അതേസമയം, ശബരി എന്ന മലവേടത്തിയായ ഒരു സാധുസ്ത്രീയുടെ സാത്ത്വികതപസ്സില്‍ ശ്രീരാമന്‍ സംപ്രീതനാകുന്നതായി വാല്മീകിരാമായണത്തില്‍ത്തന്നെയുണ്ട്. നിഷാദജാത്യനായ ഗുഹനെ മാറോടുചേര്‍ത്ത് ഗാഢംപുണര്‍ന്ന് കുശലപ്രശ്‌നംചെയ്യുന്ന രാമനെയും അവിടെ നമുക്കു കാണാം. ”ന ഹി രാമാത് പ്രിയതമോ മമാസ്തി ഭുവി കശ്ചന” (രാമനെക്കാള്‍ പ്രിയതമനായി എനിക്ക് ഭൂമിയില്‍ മറ്റാരുമില്ല) എന്നാണ് ഗുഹന്‍ ലക്ഷ്മണനോട് ഉള്ളുതുറക്കുന്നത്.

പിന്നെ മറ്റൊരു കാര്യം: ജാതി നോക്കിയാണെങ്കില്‍ ശൂദ്രനായ ശംബൂകന്‍ ‘സവര്‍ണഫാസിസ്റ്റ്’ ഗണത്തില്‍ പെടുത്താവുന്നയാളാണ്. എന്നാല്‍ ശബരിയും ഗുഹനും ‘ദളിത’വിഭാഗത്തില്‍ പെട്ടവരാണുതാനും. ദ്വാപരയുഗാവസാനംവരെ ശൂദ്രര്‍ക്ക് തപസ്സിന്നധികാരമില്ലെന്നേ വാല്മീകിരാമായണത്തില്‍ ശംബൂകകഥാസന്ദര്‍ഭത്തില്‍ പറഞ്ഞിട്ടുള്ളൂ. ‘ദളിതര്‍ക്ക്’ നിരോധനം അവിടെ പറയുന്നില്ല. അയ്യായിരം കൊല്ലം മുമ്പു തുടങ്ങിയ കലിയുഗത്തിലാകട്ടെ സവര്‍ണനായ ശൂദ്രന്നും തപസ്സിന് അധികാരം ലഭിച്ചിട്ടുള്ള സ്ഥിതിക്ക് പഴംപുരാണം കാരശ്ശേരി അനാവശ്യമായി കുത്തിപ്പൊക്കേണ്ടതില്ല. മാത്രമല്ല അവിടെ ശൂദ്രന്‍ എന്നതുകൊണ്ട് ജാതിയാണോ ഉദ്ദേശിച്ചത് എന്നതും ചിന്തിക്കേണ്ടതാണ്. കാരണം ദ്വാപരയുഗത്തിലാണല്ലോ ശൂദ്രനായ വിദുരര്‍ ഘോരതപസ്സുചെയ്തതായി മഹാഭാരതത്തില്‍ പറയുന്നത്. ശൂദ്രസ്ത്രിയില്‍ വൈശ്യനു ജനിച്ച താപസകുമാരനെ അബദ്ധത്തില്‍ അമ്പെയ്തു കൊന്നുപോയതില്‍ പശ്ചാത്താപവിവശനായിരുന്നു ത്രേതായുഗത്തിലെ ദശരഥമഹാരാജാവെന്നും ഓര്‍ക്കുക.

അനാചാരങ്ങളുടെ വേരുചികഞ്ഞ് കാരശ്ശേരി ”നമ്മുടെ ഇതിഹാസങ്ങള്‍” ആവര്‍ത്തിച്ചാവര്‍ത്തിച്ച് കിളയ്‌ക്കാറുണ്ടല്ലോ. എന്നും ഇങ്ങനെ പൊതുസ്വത്തില്‍ മാത്രം കിളച്ചാല്‍ മതിയോ?

എന്‍.കെ. പദ്മപ്രഭ ചെറുവോത്ത്, വടകര

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)
Kerala

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം
Kerala

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

Samskriti

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

പുതിയ വാര്‍ത്തകള്‍

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.