കൊച്ചി: കേരള ക്രിക്കറ്റ് ടീമിലെ ആദ്യകാല കളിക്കാരുടെ സംഘടനയായ കേരള വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്റെ മൂന്നാമത് വെറ്ററന്‍സ് പ്രീമിയര്‍ ലീഗ് 2016-ല്‍ മലബാര്‍ ടൈഗേഴ്സിന് കിരീടം. അബ്സല്യൂട്ട് സോബേഴ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ജെ.കെ. മലബാര്‍ ടൈഗേഴ്സ്് വിജയിച്ചത്.
കലൂര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത അബ്സല്യൂട്ട് സോബേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്തു. അബ്സല്യൂട്ട് സോബേഴസിന് വേണ്ടി ചന്ദ്രശേഖരന് 25, ശക്തി 21 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ജെ.കെ. മലബാര്‍ ടൈഗേഴ്സ് 101 റണ്‍സെടുത്ത് വിജയം കുറിച്ചു. വിജയികള്‍ക്ക് വേണ്ടി വിനന്ജി നായര്‍ 34 റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: