ഗുവാഹത്തി: പന്ത്രണ്ടാമത് ദക്ഷിണേഷ്യന്‍ കായികമേള അവസാന ഘട്ടത്തിലേക്ക് നീങ്ങവെ എതിരാളികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ദൂരത്തില്‍ ഇന്ത്യ കുതിക്കുന്നു.
ഇന്നലെ ഷൂട്ടിംഗ് റേഞ്ചില്‍ നിര്‍ണ്ണയിക്കപ്പെട്ട രണ്ട് സ്വര്‍ണ്ണവും ഇന്ത്യക്ക് സ്വന്തം. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ റൈഫിള്‍ 3 വിഭാഗം ടീം ഇനത്തിലും വ്യക്തിഗത വിഭാഗത്തിലുമാണ് ഇന്ത്യ പൊന്നണിഞ്ഞത്.
ടീം ഇനത്തില്‍ ഗഗന് നാരംഗ്, ചെയ്ന്‍ സിങ്, സുരേന്ദ്ര സിങ് റാത്തോഡ് എന്നിവരാണ് ഇന്ത്യക്കായി പൊന്നണിഞ്ഞത്. ശ്രീലങ്കയുടെ കൃഷാന്ത, എസ്.എം.എം. സമര്കൂന്, എച്ച്.ഡി.പി. കുമാര എന്നിവരടങ്ങിയ ടീം വെള്ളിയും സൈഫുദ്ദീന് സിപ്ലു, മുഹമ്മദ് യൂസഫ് അലി, മുഹമ്മദ് രാംജന്‍ അലി എന്നിവര്‍ വെങ്കലവും നേടി. വ്യക്തിഗത വിഭാഗത്തില്‍ ചെയ്ന്‍ സിങ് സ്വണ്ണവും ഗഗന് നാരംഗ് വെള്ളിയും ശ്രീലങ്കയുടെ എസ്.എം.എം. സമര്കൂന് വെങ്കലവും കരസ്ഥമാക്കി. ഗെയിംസില്‍ ചെയ്ന്‍ സിങിന്റെ മൂന്നാം സ്വര്‍ണ്ണമാണിത്.
ട്രയാത്തലണിലെ മൂന്ന് സ്വര്‍ണ്ണവും ഇന്ത്യക്ക് സ്വന്തം. ഇന്നലെ നടന്ന മിക്സഡ് റിലേ ടീം ഇനത്തില്‍ പല്ലവി റെറ്റിവാല, ദിലീപ്കുമാര്, തൗഡം സരോജിനി ദേവി, ധീരജ് സാവന്ത് എന്നിവരാണ് സ്വര്‍ണ്ണം നേടിയത്. ഒരു മണിക്കൂര്‍ 24.31 മിനിറ്റിലായിരുന്നു ഇന്ത്യ മത്സരം പൂര്‍ത്തിയാക്കിയത്. 300 മീറ്റര്‍ നീന്തല്‍, 60 കിലോ മീറ്റര്‍ സൈക്ലിങ്്, 1.2 കിലോമീറ്റര്‍ ഓട്ടം എന്നിവയാണ് ട്രയാത്ത്ലണ്ം ടീം ഇനത്തിലുണ്ടായിരുന്നത്. രണ്ട് പുരുഷന്മാരും രണ്ട് വനിതകളും അടങ്ങിയതാണ് ടീം. നേപ്പാള്‍ വെള്ളിയും ശ്രീലങ്ക വെങ്കലവും നേടി. കഴിഞ്ഞ ദിവസം നടന്ന ഇതേ വിഭാഗം വ്യക്തിഗത വിഭാഗത്തില്‍ പുരുഷന്മാരില് ദിലീപ്കുമാറും വനിതകളില്‍ പല്ലവിയും സ്വര്‍ണ്ണം കരസ്ഥമാക്കി. പല്ലവിയും ദിലീപ്കുമാറും ഇരട്ട സ്വര്‍ണ്ണത്തിനും അവകാശികളായി. പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തില്‍ ഗുരു ദത്തയും വനിതകളില്‍ പൂജാ ചൗരുഷിയും വെള്ളി നേടി.
തായ്ക്വാണ്ടോയില് ഇന്നലെ ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. വനിതകളുടെ 49 കി.ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പൂര്‍വ്വ ദീക്ഷിതാണ് ഏക സ്വര്‍ണ്ണത്തിന് അവകാശിയായത്. ഫൈനലില്‍ നേപ്പാളിതാരമായ വൈ.കെ. ചൗലാഗെയ്നെ പൂര്‍വ്വ കീഴടക്കി. പുരുഷ വിഭാഗം 58 കി.ഗ്രാം വിഭാഗത്തില്‍ ഗജേന്ദ്ര പരിഹാര്‍ അഫ്ഗാന്റെ മഹ്മൂദ് ഹൈദരിയോടും 74 കി.ഗ്രാം വിഭാഗത്തില്‍ മനു ജോര്‍ജ് അഫ്ഗാന്റെ എം. ഷരീഫ് മുറാദിയോടും പരാജയപ്പെട്ടാണ് വെള്ളി കൊണ്ട് തൃപ്തരായത്. വനിതകളുടെ 75 കി.ഗ്രാം വിഭാഗത്തില്ലാണ് ഇന്ത്യ വെങ്കലം നേടിയത്.
ബോക്സിങില്‍ ഒളിമ്പിക്സ് മെഡല്‍ ജേത്രി മേരി കോം അടക്കം ആറ് ഇന്ത്യന്‍ താരങ്ങളാണ് ഫൈനലില്‍ പ്രവേശിച്ചത്. വനിതകളുടെ 51 കി.ഗ്രാം വിഭാഗത്തിലാണ് മേരികോം ഫൈനലിലെത്തിയത്. ഫൈനലില്‍ ശ്രീലങ്കയുടെ കെ. അനുഷ ദില്രുക്ഷിയാണ് മേരിയുടെ എതിരാളി. വനിതകളുടെ 75 കി.ഗ്രാം വിഭാഗത്തില്‍ പൂജാ റാണി, പുരുഷന്മാരുടെ 49 കി.ഗ്രാം വിഭാഗത്തില്‍ ദേവേന്ദ്രോ സിങ്, 56 കി.ഗ്രാം വിഭാഗത്തില്‍ ശിവ് ഥാപ്പ, 64 കി.ഗ്രാമില്‍ മനോജ് കുമാര്‍, 75 കി.ഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണന് എന്നിവരാണ് ഫൈനലിലെത്തിയിട്ടുള്ള മറ്റ് ഇന്ത്യന്‍ ബോക്സര്‍മാര്‍.
പുരുഷ-വനിതാ ഫുട്ബോള്‍ ഫൈനലുകളും ഇന്ന് നടക്കും. ഇരുവിഭാഗത്തിലും നേപ്പാളാണ് ഇന്ത്യയുടെ എതിരാളികള്‍. കബഡിയിലും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഇരട്ട ഫൈനല്‍. പുരുഷ വിഭാഗം സെമിയില്‍ ബംഗ്ലാദേശിനെ 29-9നും വനിതാ വിഭാഗത്തില്‍ നേപ്പാളിനെ 45-15നും തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. വനിതാ ഫൈനലില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ഹാന്‍ഡ്ബോളിലും ഇന്ത്യ ഇരുവിഭാഗങ്ങൡലും ഫൈനല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ സെമിയില്‍ നേപ്പാളിനെ 51-23നും വനിതാ വിഭാഗത്തില്‍ പാക്കിസ്ഥാനെ 44-23നും തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ ഇടംപിടിച്ചത്. ബംഗ്ലാദേശാണ് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. പുരുഷ വിഭാഗത്തില്‍ പാക്കിസ്ഥാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: