ആലപ്പുഴ: പഴയ തലമുറയും പുതിയ തലമുറയും ഒന്നിച്ചിരുന്ന് ഓര്‍മകള്‍ പങ്കുവെച്ചു. എസ്ഡി കോളജ് ചരിത്രവിഭാഗം പൂര്‍വവിദ്യാര്‍ഥി സംഗമം പുന്നമട കായലിലെ നെഹ്റു പവലിയനില്‍ നടന്നപ്പോള്‍ അതില്‍ എത്തിയവര്‍ക്കെല്ലാം നവ്യാനുഭവമായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്നവരും വാര്‍ധക്യത്തില്‍ കുടുംബവുമൊത്ത് താമസിക്കുന്നവരും ഇതര സംസ്ഥാനങ്ങളിലും അന്യദേശത്തും കഴിയുന്നവരുമെല്ലാം തങ്ങളുടെ കോളജ് വിദ്യാഭ്യാസ കാലം ഓര്‍മിക്കാന്‍ കൂട്ടായ്മയില്‍ എത്തിയിരുന്നു. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം അതില്‍ ഉള്‍പ്പെട്ടു.
എസ്ഡി കോളജ് മാനേജര്‍ ജെ. കൃഷ്ണനാണ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തത്. പൂര്‍വവിദ്യാര്‍ഥിയും നടനും ചലച്ചിത്ര സംവിധായകനുമായ ആലപ്പി അഷ്റഫിന്റെ നേതൃത്വത്തില്‍ ഗാനസന്ധ്യയും മിമിക്രിയും സംഗമത്തിന്റെ ഭാഗമായി നടന്നു.
നീന്തല്‍ രംഗത്തെ പ്രതിഭയും അംഗപരിമിതനുമായ പൂര്‍വവിദ്യാര്‍ഥി ബാബുരാജ്, മുന്നാക്ക വികസന കോര്പറേഷന് ചെയര്മാന് കൂടിയായ പൂര്‍വവിദ്യാര്‍ഥി അഡ്വ. ബി. രാജശേഖരന് എന്നിവരെ ഭാരവാഹികള്‍ പൊന്നാട അണിയിച്ചു.
പ്രസിഡന്റ് ജേക്കബ് ജോണ്‍, ആലപ്പി അഷ്റഫ്, ആര്.എം. ഫുവാദ്, പ്രഫ. ആര്. രാജലക്ഷ്മി, സെക്രട്ടറി എസ്. ലതാകുമാരി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: