ആലപ്പുഴ: ഓള് കേരള ഗൗഡ സാരസ്വത ബ്രാഹ്മണ യുവജന ഫെഡറേഷന് സംസ്ഥാന പ്രവര്‍ത്തക കണ്വന്ഷന് ജിഎസ്ബി ഫെഡറേഷന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റുമായ കായംകുളം ബിജു എന്‍. പൈ ഉദ്ഘാടനം ചെയ്തു. യുവതലമുറ മാനവരാശിയുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും പുതിയ തലമുറയ്ക്ക് ആരോഗ്യപരിപാലനം പോലെ തന്നെ ട്രാഫിക് ബോധവത്കരണവും ആവശ്യമാണെന്ന് ബിജു പറഞ്ഞു. കാന്‍സര്‍ രോഗ ബോധവത്കരണ ക്യാമ്പ്, ലഹരി വിരുദ്ധ സെമിനാറുകള്‍, ജൈവ പച്ചക്കറി പ്രോത്സാഹവനം, പ്ലാസ്റ്റിക്കിന്റെ ഉപയോഗ നിയന്ത്രണം തുടങ്ങിയ യുവജന ഫെഡറേഷന്റെ വരുംകാല പദ്ധതികളായി പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ തീരുമാനിച്ചു. വിനീത് ജെ. പൈ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് ജി. പൈ, ഉമാനാഥ് എന്‍. പൈ, മഹേഷ് രാമചന്ദ്രന്, വെങ്കിടേശ്വര പൈ, കൃഷ്ണ മല്ലന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: