ആലപ്പുഴ: തൊള്ളായിരം ജയിലര്‍മാരുടെ ഒഴിവ് നികത്താന്‍ നടപടി സ്വീകരിച്ചതായും ജില്ലാ ജയിലിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ ജില്ലാ ജയിലിന് പുതുതായി പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ജയില്‍ ക്ഷേമദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പോലീസ് സേനയില്‍ വാര്‍ഷിക നിയമനം കൊണ്ടുവരാന്‍ കഴിഞ്ഞു. എണ്ണായിരം പേരെ പുതുതായി നിയമിച്ചു. വരും നാളുകളില്‍ വനിതാബറ്റാലിയന്‍ തന്നെ പൊലീസില്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പുതിയ ജയില്‍ ചട്ടങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഇതോടെ ജയിലിലെ അന്തേവാസികളുടെ സേവനവേതന വ്യവസ്ഥകളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഭക്ഷണത്തിന്റെ മെനുവില്‍ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പുതുതായി മൂന്നുനില കെട്ടിടമാണ് ആലപ്പുഴയില്‍ നിര്‍മ്മിക്കുന്നത്. 20 കോടി രൂപയാണ് മുതല്‍മുടക്ക്. സില്‍ക്കിനാണ് നിര്‍മ്മാണച്ചുമതലയെന്നും ഒരു വര്‍ഷത്തിനകം പണി പൂര്ത്തിയാക്കുമെും മന്ത്രി പറഞ്ഞു.
പോലീസ് വകുപ്പില്‍ നിന്ന് ലഭിച്ച സ്ഥലവും നിലവില്‍ ജയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും ചേര്‍ത്താണ് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ജയില്‍ നിര്‍മിക്കുന്നത്. ജി. സുധാകരന് എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: