അമ്പലപ്പുഴ: ആശുപത്രി വികസനസമിതിയുടെ നേതൃത്വത്തില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിക്കുന്ന ലാബിന്റെ പ്രവര്‍ത്തനം മെയ് മാസത്തില്‍ ആരംഭിക്കാന്‍ വികസനസമിതിയോഗം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ചേര്‍ന്ന വികസനസമിതി യോഗത്തിലാണ് അത്യാഹിത വിഭാഗത്തോട് ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ലാബ് തുടങ്ങാന്‍ തീരുമാനിച്ചത്.
എന്നാല്‍ ലാബിന് സ്ഥലം കണ്ടെത്തിയെങ്കിലും ഒരുവര്‍ഷമായിട്ടും പ്രവര്ത്തിപ്പിക്കാനാകാത്തതിനു പിന്നില്‍ ഒരുവിഭാഗം ഡോക്ടര്‍മാരുടെയും സ്വകാര്യ ലാബ് ഉടമകളുടെയും ഒത്തുകളിയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ആശുപത്രി വികസനസമിതി ജീവനക്കാരുടെ വര്‍ധിപ്പിച്ച 25 ശതമാനം ശമ്പളം അടുത്തമാസം മുതല്‍ നല്‍കാനും യോഗം തീരുമാനിച്ചു.
ആശുപത്രി അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന കോഫീസ്റ്റാളുകള് ലേലം ചെയ്യും വികലാംഗര്‍ക്കു മാത്രമായി കോഫീസ്റ്റാളുകള് അനുവദിക്കാനും വികലാംഗര്‍ മാത്രമാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: