കരുനാഗപ്പള്ളി: ശരീരത്തെ കഴുകി വൃത്തിയാക്കാന്‍ സാധിക്കുമെന്നും എന്നാല്‍ മനസിനെ ശുദ്ധമാക്കണമെങ്കില് ഭാഗവത ശ്രവണവും വായനയും ഉപകരിക്കുമെന്നും ജസ്റ്റിസ് ശ്രീവല്ലഭന് പറഞ്ഞു.
രാജ്യം മുഴുവന്‍ ഇന്ന് അക്രമവും അഴിമതിയും താത്പര്യങ്ങളും അധികാരവിനിയോഗവുമാണ് നടക്കുന്നത്. മറ്റെല്ലാം മൈക്കിന് മുന്നില്‍ മാത്രമാണ്. സമൂഹത്തിന് വെളിച്ചം പകരാന്‍
സത്സംഗങ്ങള്ക്കും യജ്ഞങ്ങള്‍ക്കും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കരുനാഗപ്പള്ളി പുതിയകാവ് ക്ഷേത്രത്തില്‍ നടന്നുവരുന്ന യജ്ഞത്തിന്റെ ഉദ്ഘാടനം ഭദ്രീപം തെളിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീലകണ്ഠതീര്‍ത്ഥ പാദാശ്രമം സ്വാമി വസിഷ്ഠാനന്ദ തീര്‍ത്ഥപാദര്‍ ഭാഗവത സന്ദേശം നല്കി.
യോഗത്തില്‍ ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് സോമന് സ്വാഗതവും പ്രസന്നന് മണീസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: