ധാക്ക: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം വീണ്ടെടുക്കുക ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ. രാഹുല്‍ ദ്രാവിഡ് എന്ന ക്രിക്കറ്റ് ജീനിയസ് അണിയിച്ചൊരുക്കുന്ന ഇന്ത്യയ്ക്ക് വിന്‍ഡീസിനെ മറികടക്കാനാകുമെന്നു തന്നെ ആരാധകരുടെ വിശ്വാസം. ഓപ്പണറായിറങ്ങുന്ന നായകന് ഇഷാന് കിഷനില്‍ തുടങ്ങുന്നു ബാറ്റിങ് കരുത്ത്. സര്‍ഫറാസ് ഖാന്, ഋഷഭ് പന്ത് തുടങ്ങിയവരുടെ സ്ഥിരതയും, എപ്പോഴും ആശ്രയിക്കാവുന്ന അര്മാന് ജാഫറും ബാറ്റിങ് സമ്പന്നമാക്കുന്നു.
എന്നാല്‍, മൂന്നാം നമ്പറില്‍ റിക്കി ഭുയിക്കു പകരം അന്മോല്പ്രീത് സിങ്ങിനെ കൊണ്ടുവന്നേക്കും. മൂന്നു കളികളില്‍ 47 റണ്‍സ് മാത്രമാണ് റിക്കിയുടെ സമ്പാദ്യം. ബൗളിങ്ങില്‍ മായങ്ക് ദാഗര്‍, ആവേഷ് ഖാന്, മഹിപാല്‍ ലോംറോര്‍ എന്നിവര്‍ എല്ലാ മത്സരങ്ങളിലും മികവു കാട്ടി.
ഗിര്ഡോണ് പോപ്, ഷിംറോണ്‍ ഹെത്മെയര്, ഷാമര്‍ സ്പ്രിംഗര്‍ എന്നിവരുടെ ബാറ്റിങ് കരുത്തില്‍ വിന്‍ഡീസിന്റെ മുന്നേറ്റം. ഓപ്പണറായ പോപ് മികച്ച തുടക്കം ടീമിന് സമ്മാനിക്കുന്നു. ഷിംറോണും ഷാമറും മധ്യനിരയില്‍ കരുത്താകുന്നു. ഷാമറുടെ ഓള്‍റൗണ്ട് പ്രകടനമാണ് സെമിയില്‍ ബംഗ്ലാദേശിനെ കെട്ടുകെട്ടിച്ചത്. അല്‍സാരി ജോസഫ്, ചെമര്‍ ഹോള്‍ഡര്‍, കീമോ പോള്‍ തുടങ്ങിയവര്‍ ബൗളിങ്ങിലെ കുന്തമുനകള്‍.
മിര്‍പൂരിലെ പിച്ച് ബൗണ്‍സ് നല്കുന്നതെങ്കിലും, വേഗത കുറവ്. ഈ സ്വഭാവം തന്നെ ഇരു ടീമുകള്‍ക്കും വെല്ലുവിളി. പ്രാദേശിക സമയം രാവിലെ ഒമ്പതിന് മത്സരം തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: