ശ്രീലങ്കയെ മൂന്നു വിക്കറ്റിനു കീഴടക്കി ബംഗ്ലാദേശിന് മൂന്നാംസ്ഥാനം. ആദ്യം ബാറ്റ് ചെയ്ത് 48.5 ഓവറില്‍ 214നു പുറത്തായ ലങ്കയ്ക്കെതിരെ മൂന്നു പന്ത് ബാക്കിയിരിക്കെ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 218 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു ബംഗ്ലാദേശ്. നായകന് മെഹദി ഹസന് മിറാസിന്റെ ഓള്‍റൗണ്ട് പ്രകടനം (മൂന്നു വിക്കറ്റ്, 53 റണ്‍സ്) ബംഗ്ലാദേശിനു തുണ.
നായകന് ചരിത് അസലങ്കയ്ക്കു (76) മാത്രമെ ലങ്കന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായുള്ളു.
ബംഗ്ലാദേശിനായി മുഹമ്മദ് സെയ്ഫുദ്ദീന്‍, അബ്ദുള്‍ ഹാലിം എന്നിവര്‍ രണ്ടു വീതവും, മെഹദി ഹസന് റാണ, സാല അഹമ്മദ് ഷാവോന്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. നസാമുല് ഹസന് ഷാന്റോ (40), ജാകര്‍ അലി (31 നോട്ടൗട്ട്), ജോയര്‍ ഷെയ്ഖ് (26), ഷഫിയുള്‍ ഹയാത് (21) എന്നിവര്‍ ബംഗ്ല നായകനു പിന്തുണ നല്കി. ലങ്കയ്ക്കായി ഷമ്മു അഷന്‍ രണ്ടും, അസിത ഫെര്‍ണാണ്ടോ, ദമിത സില്‍വ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: