വഡോദര: സൗരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ആദ്യ സെമി ഫൈനലില്‍ അസമിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അസം ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 193 എന്ന നിലയില്‍. വന്‍ തകര്‍ച്ച നേരിട്ട അസമിനെ താങ്ങിനിര്‍ത്തിയത് പുറത്താകാതെ 74 റണ്‍സെടുത്ത അമിത് വര്‍മ.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് അരുണ്‍ കാര്‍ത്തിക്കിനൊപ്പം നാലാം വിക്കറ്റില്‍ 152 റണ്‍സ് ചേര്‍ത്തു അമിത്. അരുണ്‍ പുറത്തായതോടെ അസം വീണ്ടും പ്രതിസന്ധിയില്‍. സൗരാഷ്ട്രയ്ക്കായി ജയദേവ് ഉനദ്ക്തും ഹാര്‍ദിക് റത്തോഡും മൂന്നു വീതം വിക്കറ്റെടുത്തു.
മുംബൈ
മികച്ച സ്കോറില്‍
കട്ടക്ക്: രണ്ടാം സെമിയില്‍ മധ്യപ്രദേശിനെതിരെ മുംബൈ മികച്ച സ്കോറില്‍. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സില്‍ മുംബൈ. ശ്രേയസ് അയ്യര്‍ (90), നായകന് ആദിത്യ താരെ (68), സിദ്ധേഷ് ലാഡ് (57 നോട്ടൗട്ട്) എന്നിവരുടെ അര്‍ധശതകങ്ങളാണ് മുംബൈയെ മികച്ച സ്കോറിലേക്കു നയിച്ചത്. നാലു വിക്കറ്റെടുത്ത ചന്ദ്രകാന്ത് സാക്യുറെ മധ്യപ്രദേശ് ബൗളര്‍മാരില്‍ മികച്ചു നിന്നു.
















