മാന്നാര്‍: ഒരിപ്പൂ ക്യഷിയെ മാത്രം ആശ്രയിക്കുന്ന അപ്പര്‍ കുട്ടനാടന്‍ കാര്‍ഷിക മേഖലയായ മാന്നാര്‍ കുരട്ടിശ്ശേരി പുഞ്ച പാടശേഖരത്തില്‍പ്പെട്ട അരിയോടിച്ചാല്‍ മോട്ടര്‍തറയിലെ ബണ്ടു മുറിച്ചു. 85 കര്‍ഷകരുടെ 140 ഏക്കര്‍ നിലങ്ങളിലെ 45 ദിവസം പ്രായമായ നെല്‍ച്ചെടികള്‍~വെള്ളത്തിലായി. പാടശേഖരസമിതിയുടെ നേത്യത്വത്തില്‍ മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണമാരംഭിച്ചു.
പാവുക്കര മുക്കാത്താരിയില് ഇലമ്പനം തോട്ടില്‍ കലുങ്കിനു സമീപം മോട്ടോര്‍ തറ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗത്താണ് 35ല്‍ പരം ചാക്കുകളില്‍ ഗ്രാവല്‍ നിറച്ച് ബണ്ട് നിര്‍മ്മിച്ചിരുന്നത്. ക്യഷിയുടെ സൗകര്യാര്‍ത്ഥം തോട്ടില്‍ നിന്നും ജലം യഥാസമയം സുഗമമായി പമ്പിംഗ് നടത്തുന്നതിനു വേണ്ടിയാണ് കര്‍ഷകര്‍ ബണ്ട് താല്‍ക്കാലികമായി നിര്‍മ്മിച്ചിരുന്നത്. ഇതു പോലെ 25 ഓളം ഇടങ്ങളില്‍ ചെറിയ ബണ്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബണ്ട് മുറിച്ചതിനെ തുടര്‍ന്ന് പാടശേഖരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്.
ആദ്യത്തെ വളം ഉപയോഗിച്ചു കഴിഞ്ഞിരുന്ന ഘട്ടത്തിലെ ഈ നടപടിമൂലം ഇലകള്‍ മുറിഞ്ഞുപോകുന്ന രോഗം പിടിപെട്ടു. ജലം അടിച്ചുവറ്റിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കീടബാധയുണ്ടായി നശിച്ചുപോകും. സ്വര്‍ണ്ണപ്പണയം, പലിശയ്ക്കെടുത്തും, കൈവായ്പയായും വാങ്ങിയ പണം ഉപയോഗിച്ചാണ് കൃഷിചെയ്യുന്നത്.
ഇനിയും ബണ്ട് നിര്‍മ്മിച്ചാല്‍ മോട്ടര്‍ തകര്‍ക്കുമെന്നുള്ള ഭീഷണിയും നിലനില്‍ക്കുന്നതായി കൃഷിക്കാര്‍ പറയുന്നത്. പാടശേഖര സമിതി കണ്‍വീനര്‍ എബ്രഹാം കരുവേലില്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: