ആലപ്പുഴ: വിധവകളെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും വേര്‍തിരിച്ച് കാണുന്ന ബജറ്റ് പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍ക്ക് മാത്രമായി പ്രഖ്യാപിച്ച ഭവനനിര്‍മാണത്തിനുള്ള പദ്ധതിയില്‍ എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തണമെന്നും കാനം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഉമ്മന്‍ചാണ്ടി ന്യൂനപക്ഷ പ്രീണനം നടത്തുന്നത്. ഇത് സമൂഹത്തില്‍ അസന്തുലിതാവസ്ഥയ്ക്ക് വഴിയൊരുക്കും.ജനങ്ങളെ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന വര്‍ഗ്ഗീയ ശക്തികളുടെ കയ്യി ലെ പാവയായി മുഖ്യമന്ത്രി മാറിയെന്നും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: