മുബൈ: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പാക്കിസ്ഥാന്‍ അമ്പയര്‍ ആസാദ് റൗഫിനെ ബിസിസിഐ വിലക്കി. അഞ്ചുവര്‍ഷത്തേക്കാണ് വിലക്ക്. ബിസിസിഐ അച്ചടക്ക സമിതിയാണ് പാക് അമ്പയര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളില്‍ നിന്നും അഞ്ച് വര്‍ഷത്തേക്ക് അദ്ദേഹത്തെ പങ്കെടുപ്പിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.
എന്നാല്‍ ഇതിനെതിരെ ആരോപണങ്ങളുമായി ആസാദ് റൗഫ് രംഗത്തെത്തിയിട്ടുണ്ട്. ഒരു തരത്തിലുള്ള തെളിവുകളും ഇല്ലാതെയാണ് തന്നെ വിലക്കിയതെന്നാണ് റൗഫിന്റെ ആരോപണം.
എനിക്കെതിരേ തെളിവുകളില്ലെന്ന് പോലീസിനോട് മുംബൈ കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ബിസിസിഐയും ഐപിഎല്ലും തന്നെ പുത്താക്കുന്നത് എന്നാണ് റൗഫ് ചോദിക്കുന്നത്.
ഐപിഎല്‍ കരാറുകള്‍ അവസാനിപ്പിക്കാതെയാണ് താന്‍ ഇന്ത്യയില്‍നിന്നു പോയതെന്ന ആരോപണങ്ങള്‍ നിഷേധിച്ച റൗഫ് എല്ലാ കരാറുകളും താന്‍ തീര്‍ത്തതായും പോലീസ് അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതാണെന്നും കൂട്ടിച്ചേര്‍ത്തു.
















