Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നെല്‍വയല്‍ നികത്തിയുള്ള റോഡുപണി ഹൈക്കോടതി സ്‌റ്റേ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 10:25 pm IST
in Ernakulam

കൊച്ചി: നെല്‍വയല്‍ നികത്തിയുള്ള റോഡുപണി ഹൈക്കോടതി സ്‌റ്റേ ചെയ്തു. നെല്‍പാടങ്ങളുടെ മധ്യത്തിലൂടെ വയല്‍ നികത്തി പണിയാനുദ്ദേശിക്കുന്ന മാമല-ചിത്രപുഴ ബണ്ട് റോഡിന്റെ പണിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. മൂവാറ്റുപുഴയാറിനെറ കൈവഴിയായ ചിത്രപ്പുഴയാറിന്റെ തീരത്തുള്ള ഫലഭൂയിഷ്ടമായ ഇരുപ്പൂനിലങ്ങള്‍ കിലോമീറ്റര്‍ കണക്കിന് നീളത്തില്‍ മണ്ണിട്ടുനികത്തി റോഡ് പണിയാനായിരുന്നു ഉദ്ദേശ്യം. നിലം നികത്തുകയെന്ന ഉദ്ദേശ്യത്തോടെ നെല്‍വയല്‍ സൗജന്യമായി വിട്ടുകൊടുത്തവരുടെ വയലിലൂടെ കൃത്യമായ ആകൃതിയോ അളവോയില്ലാതെ റോഡ് നിര്‍മാണം നടക്കാന്‍ പോകുന്നതായാണ് ആക്ഷേപം. റോഡ് നിര്‍മാണത്തിന്റെ മറവില്‍ ഏക്കര്‍കണക്കിന് പാടം നികത്തുന്നതിന് ഭൂമാഫിയയാണ് ഇതിനുപിന്നിലെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.

ഇത്തരത്തില്‍ റോഡ് നിര്‍മാണം നടത്തിയാല്‍ തിരുവാങ്കുളം 23ാം ഡിവിഷന്‍ വെള്ളക്കെട്ടില്‍ മുങ്ങും. മഴക്കാലത്ത് തൃപ്പൂണിത്തുറ നഗരസഭ തിരുവാങ്കുളം സോണല്‍ ഓഫീസ് മുതല്‍ തിരുവാങ്കുളം കവലവരെയുള്ള കാനകള്‍ വെള്ളം ഒഴുകാന്‍പറ്റാതെ വെള്ളക്കെട്ട് അനുഭവപ്പെടുകയും ഗതാഗതംവരെ സ്തംഭിക്കുകയും ചെയ്‌തെന്ന് ഹര്‍ജിയില്‍ പറയുന്നു. യാതൊരു പഠനവും കൂടാതെയാണ് ഇതിനൊരുമ്പെടുന്നതെന്നും ആരോപിക്കുന്നു. ഇപ്പോള്‍തന്നെ മഴക്കാലത്ത് മാമല കക്കാട് ഭാഗത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാറുണ്ട്.

നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം സര്‍ക്കാരിന്റെ അനുമതികൂടാതെ നെല്‍വയല്‍ നികത്താന്‍ പൊതു ആവശ്യത്തിനുപോലും സാധ്യമല്ല. മറ്റു സ്ഥലം ലഭ്യമാണെങ്കില്‍ സര്‍ക്കാരിന് അനുവാദം നല്‍കുവാന്‍ കഴിയുകയില്ല. കൂടാതെ പരിസ്ഥിതിയെയും അടുത്തുള്ള വലയുകളെയും ബാധിക്കുമെങ്കില്‍ ഒരിക്കലും അനുമതി നല്‍കാന്‍ പാടുള്ളതല്ല.

തിരുവാങ്കുളം പഴയ മീന്‍ചന്ത റോഡ് വീതികൂട്ടി മൂവാറ്റുപുഴയ്‌ക്ക് ഫ്രീ ലെഫ്ട് ഉണ്ടാക്കി തിരുവാങ്കുളം കവലയിലെ ഗതാഗതക്കുരുക്ക് മാറ്റാവുന്നതാണ്. മാത്രമല്ല കൊച്ചി മെട്രോ മാതൃകയില്‍ എലിവേറ്റഡ് ബ്രിഡ്ജ് ആയി റോഡുപണി നടത്താവുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിന്റെ അനുമതി ലഭിക്കാതെ റോഡുപണിക്ക് പാടം നികത്തരുതെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു.

ഹര്‍ജിക്കാരായ സദാശിവന്‍ ത്രൈലോക്യത്തിനും മലയില്‍ ഗിരീഷ്‌കുമാറിനും വേണ്ടി അഡ്വ. ഹരിപ്പാട് പി. ശ്രീകുമാര്‍ ഹാജരായി. കേസില്‍ സംസ്ഥാന സര്‍ക്കാര്‍, ജില്ലാ കലക്റ്റര്‍, സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, തൃപ്പൂണിത്തുറ നഗരസഭ എന്നിവര്‍ കക്ഷികളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

Kerala

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

Kerala

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.