Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജിത്ത് മഹേശ്വരിക്ക് റെക്കോര്‍ഡ്; പി.യു. ചിത്രക്ക് സ്വര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 10:48 pm IST
inSports

ഗുവാഹത്തി: ട്രാക്കില്‍ ഇന്നലെയും പൊന്നിന്‍ കൊയ്‌ത്ത്. പുരുഷ-വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സ്, 1500 മീറ്റര്‍, 4-400 മീറ്റര്‍ റിലേ, പുരുഷന്മാരുടെ ഷോട്ട്പുട്ട്, ട്രിപ്പിള്‍ജമ്പ്, വനിതകളുടെ ജാവലിന്‍, 200 മീറ്റര്‍, എന്നിവയില്‍ ഇന്നലെ ഇന്ത്യ പൊന്നണിഞ്ഞു.

വനിതകളുടെ 1500 മീറ്ററില്‍ മലയാളികളുടെ സുവര്‍ണ്ണമുത്ത് പി.യു. ചിത്ര പൊന്നണിഞ്ഞു. 4:25.60 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ചിത്ര തന്റെ സീനിയര്‍ തലത്തിലെ ആദ്യ രാജ്യാന്തര മെഡല്‍ സ്വന്തമാക്കിയത്. അവസാന പത്ത് മീറ്റര്‍ വരെ രണ്ടാമതായിരുന്ന ചിത്ര പിന്നീട് അവിശ്വസനീയമായ കുതിപ്പില്‍ ലങ്കന്‍ താരത്തെ പിന്നിലാക്കുകയായിരുന്നു. വെങ്കലവും ലങ്കന്‍ താരത്തിനാണ്.

പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ മലയാളി താരം രഞ്ജിത്ത് മഹേശ്വരി പൊന്നണിഞ്ഞു. 15.89 മീറ്റര്‍ ചാടി പുതിയ റെക്കോര്‍ഡോടെയാണ് മഹേശ്വരി സ്വര്‍ണ്ണം നേടിയത്. തന്റെ നാലാം ശ്രമത്തിലാണ് രഞ്ജിത്ത് മഹേശ്വരി ഈ ദൂരം താണ്ടിയത്. 2006-ലെ കൊളംബോ മീറ്റില്‍ ശ്രീലങ്കയുടെ ചാമിന്ദ വീരസിംഗെ സ്ഥാപിച്ച 16.26 മീറ്ററിന്റെ റെക്കോര്‍ഡാണ് രഞ്ജിത്തിന്റെ കുതിപ്പില്‍ പഴങ്കഥയായത്. വെള്ളിയും ഇന്ത്യക്ക് തന്നെ. നാലാം ശ്രമത്തില്‍ 15.89 മീറ്റര്‍ താണ്ടിയ ജെ. സുരേന്ദ്രര്‍ വെള്ളി നേടിയപ്പോള്‍ 15.76 മീറ്റര്‍ ചാടി പാക്കിസ്ഥാന്റെ മുഹമ്മദ് അഫ്‌സല്‍ വെങ്കലം കരസ്ഥമാക്കി.

100 മീറ്ററില്‍ കൈവിട്ട സ്വര്‍ണ്ണം ശ്രബാനി നന്ദ 200 മീറ്ററില്‍ സ്വന്തമാക്കി.

23.91 സെക്കന്റില്‍ പറന്നെത്തിയാണ് ശ്രബാനി പൊന്നണിഞ്ഞത്. ഇന്ത്യയുടെ തന്നെ ദ്യൂതി ചന്ദ് 24.14 സെക്കന്റില്‍ വെള്ളിയും ശ്രീലങ്കയുടെ ആര്‍.എം.ആര്‍.കെ. രത്‌നായകെ 24.17 സെക്കന്റില്‍ വെങ്കലവും നേടി.

പുരുഷ ഹര്‍ഡില്‍സില്‍ 50.54 സെക്കന്റില്‍ അയ്യാസ്വാമി ധരുണും വനിതകളില്‍ 57.69 സെക്കന്റില്‍ ജുവാന മുര്‍മുവുമാണ് രാജ്യത്തിനായി സ്വര്‍ണ്ണം നേടിയത്. പുരുഷ വിഭാഗത്തില്‍ 50.57 സെക്കന്റില്‍ ഫിനിഷ് ചെയ്ത് മലയാളി താരം ജിതിന്‍ പോളും വനിതകളില്‍ 58.92 സെക്കന്റില്‍ അശ്വിനി അകുഞ്ചിയും വെള്ളിയും സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ വെങ്കലം പാക്കിസ്ഥാന്റെ മഹ്ബൂബ് അലിയും വനിതകളില്‍ ശ്രീലങ്കയുടെ കൗസല്യയും കരസ്ഥമാക്കി.

പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ~18.45 മീറ്റര്‍ എറിഞ്ഞ് ഓംപ്രകാശ് സിങ് സ്വര്‍ണ്ണം നേടിയപ്പോള്‍ ഇന്ത്യയുടെ തന്നെ ജസ്ദീപ് സിങ് 17.56 മീറ്റര്‍ എറിഞ്ഞ് വെള്ളിയും പാക്കിസ്ഥാന്റെ മുഹമ്മദ് വാസീം (16.28മീറ്റര്‍) വെങ്കലവും കരസ്ഥമാക്കി.

വനിതകളുടെ ജാവലിന്‍ ത്രോയില്‍ 59.41 മീറ്റര്‍ എറിഞ്ഞാണ് സുമന്‍ദേവി പൊന്നണിഞ്ഞത്. 57.13 മീറ്റര്‍ എറിഞ്ഞ ദേശീയ റെക്കോര്‍ഡുകാരി അനു റാണി വെള്ളി നേടിയപ്പോള്‍ ശ്രീലങ്കയുടെ നദീക ലക്മാലി വെങ്കലം കരസ്ഥമാക്കി.

വനിതകളുടെ 10,000 മീറ്റര്‍ കഴിഞ്ഞ ദിവസം നടന്ന 5000 മീറ്ററിന്റെ തനിയാവര്‍ത്തനമായിരുന്നു. എല്‍. സൂര്യ ഗെയിംസ് റെക്കോര്‍ഡോ പൊന്നണിഞ്ഞപ്പോള്‍ വെള്ളി നേടിയ സ്വാതി ഗദാവെയും നിലവിലെ റെക്കോര്‍ഡ് മറികടന്നു. 32:39.86 സെക്കന്റിലാണ് സൂര്യ ഫിനിഷ് ലൈന്‍ കടന്നത്. 2006-ലെ കൊളംബോ മീറ്റില്‍ ഇന്ത്യയുടെ പ്രീജ ശ്രീധരന്‍ സ്ഥാപിച്ച 34:27.13 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്. ശ്രീലങ്കന്‍ താരം ലെമ ഹെവാെഗ വെങ്കലം സ്വന്തമാക്കി. ഇന്നലത്തെ സ്വര്‍ണ്ണനേട്ടത്തോടെ എല്‍. സൂര്യ ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായി.

പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ്‌കുമാര്‍ സരോജ് ഇന്ത്യക്കായി പൊന്നണിഞ്ഞു. ലങ്കന്‍ താരം സഞ്ജീവ് ലക്മല്‍ വെള്ളി നേടിയപ്പോള്‍ വെങ്കലം ഇന്ത്യയുടെ രാഹുല്‍ സ്വന്തമാക്കി.

4-400 മീറ്റര്‍ റിലേയില്‍ 03:06.74 സെക്കന്റില്‍ ഫനിഷ് ചെയ്ത് ഇന്ത്യ സ്വര്‍ണ്ണം നേടിയപ്പോള്‍ 03:07.59 സെക്കന്റില്‍ ശ്രീലങ്ക വെള്ളിയും 03:14.82 സെക്കന്റില്‍ പാക്കിസ്ഥാന്‍ വെങ്കലവും നേടി. വനിതകളില്‍ ഇന്ത്യക്ക് പിന്നില്‍ ശ്രീലങ്കക്കാണ് വെള്ളി.

പുരുഷന്മാരുടെ 200 മീറ്ററില്‍ ശ്രീലങ്കയുടെ എം.വി.എസ്. ഡി സില്‍വ സ്വര്‍ണ്ണം േനടിയപ്പോള്‍ മാലിദ്വീപിന്റെ സെയ്ദ് ഹസ്സന്‍ വെള്ളിയും പാക്കിസ്ഥാന്റെ ലിയാഖത്ത് അലി വെങ്കലവും സ്വന്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.