Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി എം.പിയും കൂട്ടരും ഏലം കര്‍ഷകരുടെ കണ്ണില്‍പൊടിയിടാന്‍ ശ്രമിക്കുന്നു; ഏലം കര്‍ഷകര്‍ക്കായി നിലകൊള്ളുന്നത് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 09:57 pm IST
inIdukki

സ്വന്തം ലേഖകന്‍

ഇടുക്കി: പതിറ്റാണ്ടുകളായി ഇടത് വലത് മുന്നണികള്‍ കേരളം ഭരിച്ചിട്ടും ഏലം കര്‍ഷകരുടെ ദുരിതം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും അനുകൂലമായ നീക്കങ്ങള്‍ക്ക് വഴിമരുന്നിടാനും ശ്രമിച്ചത് ബിജെപിമാത്രമാണ്. ബിജെപി ജില്ല ഘടകവും സംസ്ഥാന ഘടകവും കര്‍ഷകമോര്‍ച്ചയും നടത്തിയ നീക്കങ്ങളാണ് ഇന്ന് സ്‌പൈസപ് ബോര്‍ഡ് എറണാകുളത്ത് വിളിച്ച് ചേര്‍ത്തിരിക്കുന്ന യോഗത്തിന് കാരണമായിരിക്കുന്നത്. യോഗത്തില്‍ കര്‍ഷകര്‍ക്ക് ഗുണകരായ തീരുമാനങ്ങളുണ്ടാകും. മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ ബിജെപി ഇടുക്കി ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഏലം സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചക്ക് കര്‍ഷകമോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി  ശങ്കരനാരായണ റെഡ്ഡി നേതൃത്വം നല്‍കി. ഏലം മേഖലയിലെ വിവിധ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെയും പ്രധാന മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ 10 ആവശ്യങ്ങള്‍ നിവേദനമായി പതിനായിരം ഒപ്പും ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.  വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍ ബിജെപി നേതാക്കളുടെ  നേതൃത്വത്തില്‍ എറണാകുളം റിനൈസന്‍സ് ഹോട്ടലില്‍ വച്ച് മന്ത്രി നിര്‍മ്മലാ സീതാരാമനുമായി ചര്‍ച്ച നടത്തി. ഏലം കര്‍ഷകരുടെ വിഷമതകള്‍ അന്ന് ആദ്യമായാണ് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ വരുന്നത്.  ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.ഗ്വാട്ടിമാലയില്‍ നിന്നുള്ള ഏലം നിര്‍ബാധം ഇറക്കുമതി ചെയ്തു കൊണ്ടിരുന്ന സമയത്ത് പ്രധാനരാഷ്‌ട്രീയ പാര്‍ട്ടികളോ ജനപ്രതിനിധികളോ കര്‍ഷകസംഘടനകളോ ഇതിനെതിരെ യാതൊരു പ്രതികരണവും നടത്തിയില്ല. എന്നാല്‍ ബിജെപിയുടേയും കര്‍ഷകമോര്‍ച്ചയുടെയും നേതൃത്വത്തില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുകയും ഇക്കാര്യം കേന്ദ്രഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയും ചെയ്തു. ഇതിന്റെ ഫലമായി  കേന്ദ്രസര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുകയും മിനിമം ഇംപോര്‍ട്ട് പ്രൈസ് ആയി 500 രൂപ പ്രഖ്യാപിക്കുകയും ചെയ്തു.  ഈ നടപടിയില്‍ ഇടുക്കി എംപി യുടെ ഭാഗത്ത് നിന്ന് യാതൊരു നീക്കവും ഉണ്ടായില്ല. എന്നു മാത്രമല്ല  എം.പി പ്രതിനിധാനം ചെയ്യുന്ന ഹൈറേഞ്ച് സംരക്ഷണസമിതി  നേതാക്കളായ കെ.കെ.ദേവസ്യാ, കൊച്ചറ മോഹനന്‍നായര്‍ എന്നിവര്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പത്രസമ്മേളനം നടത്തുകയാണ് ഉണ്ടായത്.    കൂടുതല്‍ ലേലകേന്ദ്രങ്ങള്‍ അനുവദിക്കണം എന്ന ആവശ്യം ബിജെപിയാണ് മുന്നോട്ട് വച്ചത്. കൂടുതല്‍ ലേലകേന്ദ്രങ്ങള്‍ ആവശ്യമില്ല എന്ന നിലപാടായിരുന്നു എംപി പ്രതിനിധാനം ചെയ്യുന്ന ഹൈറേഞ്ച് സംരക്ഷണ സമിതിക്ക്. എന്നാല്‍ ബിജെപിയുടെ ശക്തമായ നിലപാട് മൂലം കൂടുതല്‍ ലേല കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത് മൂലം ഏലം പൂള്‍ ചെയ്യാനും ലേലം ചെയ്യാനുമുള്ള കര്‍ഷകരുടെ ബുദ്ധിമുട്ടിന് അറുതിയായി. പുതിയ ലേല കേന്ദ്രങ്ങള്‍ക്ക്  അപേക്ഷ ക്ഷണിച്ചപ്പോള്‍ ആദ്യം തന്നെ അപേക്ഷ നല്‍കിയത് എംപിയുടെ ഭാര്യപിതാവിന്റെ സഹോദരനും സ്‌പൈസസ് ബോര്‍ഡ് മെമ്പറും കോണ്‍ഗ്രസ് നേതാവുമായി ഇ.എം. ആഗസ്തി ആയിരുന്നു.  ഏലം വ്യാപാരികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ലേലത്തിന് ഒരു ദിവസത്തെ അവധി .ആഴ്ചയില്‍ 7 ദിവസവും ലേലം നടക്കുന്നതിനാല്‍ ഇവര്‍ക്ക് ഒഴിവ് ലഭിക്കുന്നില്ല. ഈ ആവശ്യം ബിജെപി ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുകയും ഈ ആവശ്യം കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ അടുക്കല്‍ എത്തിക്കുകയും അതു വഴി ഞായറാഴ്‌ച്ച ലേലം ഒഴിവാക്കുകയും ചെയ്തു.   2015 ഏപ്രില്‍ 19ന്  ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ, സ്‌പൈസസ്  ബോര്‍ഡ് മുന്‍മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഒറ്റിഎസ് നമ്പ്യാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബിജെപി യുടെ നേതൃത്വത്തില്‍ നെടുംകണ്ടം ഹില്‍ഡാ ഹോട്ടലില്‍ നടന്ന ഏലം മേഖലാ സംഗമത്തില്‍ മിനിമം സപ്പോര്‍ട്ട് പ്രൈസ് എന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ മുന്നില്‍ എത്തിക്കാന്‍ തീരുമാനിക്കുകയും ഏലത്തിന്റെ ഉല്‍പാദനചിലവ് ശാസ്ത്രീയമായി  കണക്കാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനപ്രകാരം 2015 ആഗസ്റ്റ് 25ന് വിശദമായ മെമ്മോറാണ്ടം തയ്യാറാക്കി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്  അയയ്‌ക്കുകയും  ഇത് മന്ത്രി സ്‌പൈസസ് ബോര്‍ഡിനെ ഉചിതമായ നപടി സ്വീകരിക്കുവാന്‍ ഏല്‍പ്പിക്കുകയും ചെയ്തു.  ഈ പ്രക്രിയയുടെ  അവസാനപടിയാണ് ഇപ്പോള്‍ സ്‌പൈസസ് ബോര്‍ഡ് പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലറും ഇന്ന് നടക്കുന്ന മീറ്റിംഗും.ഈ മാസം രണ്ടിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നെടുങ്കണ്ടത്ത് ഏലം  കര്‍ഷക സംഘടനാ നേതാക്കളെ കണ്ടപ്പോഴും അദ്ദേഹം ഈ പ്രോപോസല്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പനല്‍കിയതാണ്. ഈ കൂടിക്കാഴ്‌ച്ചക്കു ശേഷവും കുമ്മനം മന്ത്രി നിര്‍മ്മലാ സീതാരാമനുമായി സംസാരിക്കുകയും തൊട്ടടുത്ത ദിവസം തന്നെ ഈ സര്‍ക്കുലര്‍ ഇറക്കുകയുമായികരുന്നു. ഇടുക്കി എം.പിയും ചില തല്പര കക്ഷികളും ബിജെപി സര്‍ക്കാര്‍ ഏലം കര്‍ഷകരോട് കാട്ടുന്ന മാന്യമായ നിലപാടുകളുടെ ഗുണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ഇടുക്കി ജില്ല പ്രസിഡന്റ് ബിനു ജെ കൈമള്‍ ആരോപിച്ചു. ഇത്തരം ഗൂഢ തന്ത്രങ്ങള്‍ ഏലം കര്‍ഷകര്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.