കാഞ്ഞാര്‍: കഴിഞ്ഞ ദിവസം മൂലമറ്റം വെള്ളിയാമറ്റം ഭാഗങ്ങളില്‍ തിമിര്‍ത്ത് പെയ്ത മഴ വേനല്‍ ചൂടിന് ആശ്വാസമായയെങ്കിലും കപ്പ വാട്ടുകാര്‍ക്ക് ദുരുതം വിതച്ചു. നാട്ടില്‍ കപ്പ വാട്ട് കാലമായതിനാല്‍ വാട്ടിയിട്ട ടണ്‍ കണക്കിന് കപ്പയാണ് പുതുമഴയത്ത് നശിച്ചത്. വളരെ പെട്ടെന്ന് കാറും കോളുമായി മഴ വന്നപ്പോള്‍ പാറ മുകളില്‍ ഉണക്കാനിട്ടിരുന്ന കപ്പ വാരിയെടുക്കാന്‍ സാധിച്ചില്ല.പുതുമഴ ചതിച്ചപ്പോള്‍ കൃഷിക്കാരുടെ നീണ്ട നാളത്തെ പരിശ്രമമാണ് പാഴായത്.നൂറു കണക്കിന് റബ്ബര്‍ മരങ്ങളുടെ ശിഖരങ്ങള്‍ നിലംപൊത്തി. ഇലകിളിര്‍ക്കുന്ന സമയമായതിനാല്‍ ഇല ഭാരം മൂലം മഴയത്ത് വലിയ ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുന്നു. പൊടിശല്യത്തിനും ചൂടിനും ആശ്വാസമായി. ഒന്ന് രണ്ട് പുതുമഴ കൂടി കിട്ടിയാല്‍ കര്‍ഷകര്‍ വിത്തുകള്‍ നടുവാനുള്ള തിരക്കിലാകും.
















