Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാഗ്ജി ഫുട്‌ബോള്‍ മ്യൂണിക് പൊരുതിവീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 11:11 pm IST
inSports

കോഴിക്കോട്: ജര്‍മന്‍ ടീമായ ടിഎസ്‌വി 1860 മ്യൂണിക്, ഐറിഷ് ടീമായ ഷാംറോക്ക് റോവേഴ്‌സ് എഫ്‌സിക്ക് മുന്നില്‍ പൊരുതിവീണു. നാഗ്ജി കപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഷാംറോക്ക് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മ്യൂണിക്കിനെ പരാജയപ്പെടുത്തിയത്. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മ്യൂണിക്കിന് രണ്ടു ഗോളുകളും നേടാനായത് പെനാല്‍റ്റിയിലൂടെ. ഷാംറോക്ക് ആദ്യ ഗോള്‍ നേടിയതും പെനാല്‍റ്റിയിലൂടെ.

കളിയുടെ പതിമൂന്നാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി മ്യൂണിക്ക് ക്യാപ്റ്റന്‍ കൂടിയായ മിഖായേല്‍ കൊക്കൊസിന്‍സ്‌ക്കി ഗോളാക്കി മാറ്റുകയായിരുന്നു. പന്തുമായി മുന്നേറുകയായിരുന്ന സൈമണ്‍ സെഫ്രിംഗ്‌സിനെ ഷാംറോക്ക് താരം ഡേവിഡ് വെബ്സ്റ്റര്‍ പെനാല്‍റ്റി ബോക്‌സിനകത്ത് വെച്ച് ഫൗള്‍ ചെയ്തതിനെത്തുടര്‍ന്നാണ് റഫറി എം.ബി. സന്തോഷ്‌കുമാര്‍ പെനാല്‍റ്റി അനുവദിച്ചത്. മറുപടി ഗോളിനായി ഷാംറോക്ക് താരങ്ങള്‍ പന്തുമായി മ്യൂണിക്കിന്റെ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും മ്യൂണിക്കിന്റെ പ്രതിരോധ നിരയും ഗോളിയും ചേര്‍ന്ന് ഗോള്‍വല കാക്കുകയായിരുന്നു.

മുപ്പതാം മിനുറ്റില്‍ ലഭിച്ച കോര്‍ണര്‍ മ്യൂണിക്കിന്റെ ഗോള്‍മുഖം ലക്ഷ്യമാക്കി എത്തിയെങ്കിലും ഗോളി പന്ത് തടഞ്ഞിട്ടു. ഇതിനിടെ മ്യൂണിക് താരം ഷാംറോക്ക് താരത്തെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് റഫറി പെനാല്‍റ്റി അനുവദിച്ചു. പെനാല്‍റ്റി കിക്കെടുത്ത ഷാംറോക്ക് ക്യാപ്റ്റന്‍ പന്ത് വലയിലാക്കി. മത്സരം സമനിലയിലായതോടെ രണ്ടാം ഗോള്‍ നേടാനായി മ്യൂണിക് താരങ്ങള്‍ ഷാംറോക്ക് പ്രതിരോധനിരയെ വകഞ്ഞുമാറ്റി മുന്നേറി.

പന്തുമായി മുന്നേറുകയായിരുന്ന മ്യൂണിക് താരം നിക്കോളാസ് ഹെലംബ്രറ്റിനെ നാല്പത്തിഒന്‍പതാം മിനുറ്റില്‍ പെനാല്‍റ്റി ബോക്‌സിനകത്ത് വെച്ച് ഷാംറോക്ക് താരം ഡേവിഡ് ഒ കോണര്‍ ഫൗള്‍ ചെയ്തു. തുടര്‍ന്ന് റഫറി മ്യൂണിക്കിന് പെനാല്‍റ്റി അനുവദിച്ചു. പെനാല്‍റ്റി കിക്കെടുത്ത മിഖായേല്‍ കൊക്കൊസിന്‍സ്‌ക്കി അതും ഗോളാക്കി മാറ്റി. പിന്നീട് സമനില കൈവരിക്കാനായി ഷാംറോക്കിന്റെ ശ്രമം. നാല്‍പത്തിനാലാം മിനുറ്റില്‍ മ്യൂണിക് പ്രതിരോധ താരങ്ങളെ കബളിപ്പിച്ചെത്തിയ ഷാംറോക്ക് താരം ഡാനി നോര്‍ത്ത് പന്ത് വലയിലാക്കി. ഇതോടെ മത്സരം വീണ്ടും സമനിലയിലായി. തുടര്‍ന്ന് ഇരു ടീമുകളും തീക്കളിയായി.

അന്‍പത്തിയൊന്നാം മിനിറ്റില്‍ പതിനഞ്ചാം നമ്പര്‍ താരം ഗേവിന്‍ ബ്രണ്ണനാണ് ഷാംറോക്കിന്റെ വിജയഗോള്‍ നേടിയത്. പെനാല്‍റ്റിയല്ലാതെ വീണ ഗോള്‍ കൂടിയായിരുന്നു ഇത്.

ആദ്യകളിയില്‍ അര്‍ജന്റീന അണ്ടര്‍ 23നെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് മ്യൂണിക് കളിക്കാനിറങ്ങിയത്.

ആദ്യകളിയില്‍ യുക്രൈന്‍ ക്ലബ്ബായ എഫ്‌സി നിപ്രോയോട് ഏതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ ഷാംറോക്കിന് ഇന്നലത്തെ കളി ജയിക്കേണ്ടത് അത്യാവശ്യമായിരുന്നു.

ഇന്ന് ബ്രസീലിയന്‍ ടീമായ അത്‌ലറ്റിക്കോ പരാനെസ് ഉക്രെയ്ന്‍ ടീം എഫ്‌സി വോളിന്‍ലൂട്‌സ്‌കിനെ നേരിടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.