ഗുവാഹത്തി: ദക്ഷിണേഷ്യന്‍ കായികമേളയിലെ വോൡബോളില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണ്ണം. പുരുഷ -വനിതാ വിഭാഗങ്ങളിലാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്. ഫൈനലില്‍ ഇരുവിഭാഗങ്ങളിലും ഇന്ത്യ നേരിട്ടുള്ള സെറ്റുകള്‍ക്ക് ശ്രീലങ്കയെ പരാജയപ്പെടുത്തി.
വനിതാ വിഭാഗത്തില്‍ 25-14, 25-21, 25-14 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം സെറ്റിലൊഴികെ ഇന്ത്യന്‍ വനിതകളെ വെല്ലുവിളിക്കാന്‍ ശ്രീലങ്കക്ക് കഴിഞ്ഞില്ല. മാലിദ്വീപിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ നേപ്പാള്‍ വെങ്കലം നേടി.
പുരുഷ വിഭാഗത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ പൊന്നണിഞ്ഞത്. സ്‌കോര്‍: 25-19, 25-22, 28-26. പുരുഷ വിഭാഗത്തില്‍ മാലിദ്വീപിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയ പാക്കിസ്ഥാന് വെങ്കലം.
















