കണ്ണൂര്‍: കണ്ണൂര്‍ എസ്എന്‍ കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമണത്തില്‍ കെഎസ്‌യു അഴീക്കോട് ബ്ലോക്ക് സെക്രട്ടറിയും രണ്ടാം വര്‍ഷ കെമസ്ട്രി വിദ്യാര്‍ത്ഥിയുമായ ഷിബിന്‍ കെ.എസ്(19)ന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ നേതാവുമായ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘം ഇരുമ്പ് വടിയുമായി അക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബിനെ തലശ്ശേരി ഇന്ദിരഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം തടയുവാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരായ ഒ.വി.അക്ഷയ്, ആര്‍.കെ.സുജിന്‍ എന്നിവരേയും പരിക്കുകളോടെ ആശുത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ നേതാവ് കോളജിലെ പെണ്‍കുട്ടിയോട് നവമാധ്യമങ്ങളിലൂടെ അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്തതിനാണ് അക്രമിച്ചതെന്നും, ഇരുമ്പു വടിയും ഇടികട്ടയടക്കമുള്ള ആയുധങ്ങളുമായി ആദ്ധ്യാപകരുടെ മുന്നില്‍ വെച്ചാണ് അക്രമം നടന്നതെന്നും, കോളജിലെ ആയുധ ശേഖരത്തെ കുറിച്ച് പരാതി നല്‍കിയിട്ടും പ്രിന്‍സിപ്പലും പോലീസും നടപടിയെടുക്കാതെ എസ്എഫ്‌ഐ ക്രമിനലുകള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും കെ.എസ്.യു ജില്ലാ സെക്രട്ടറി ജില്ലാ ജനറല്‍ സെക്രട്ടറി വി.പി.അബ്ദുള്‍ റഷീദ് പ്രസ്താവനയില്‍ പറഞ്ഞു. അക്രമണത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധ പ്രകടനത്തിന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ്, വി.പി.അബ്ദുള്‍ റഷീദ്, എം.കെ.വരൂണ്‍ എന്നിവര്‍ പ്രതിഷേധിച്ചു.
















