തലശ്ശേരി: നിരവധി കേസുകളില്‍ പ്രതിയായ തലശ്ശേരി ബാറിലെ അഭിഭാഷകന്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശി തയ്യിലെ വളപ്പില്‍ മുഹമ്മദ് കുഞ്ഞിയെ മംഗളൂരു വിമാനത്താവളത്തില്‍ നിന്നും പിടികൂടി. തലശ്ശേരി കോടതിയല്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. തലശ്ശേരി ചിറക്കര അയ്യലത്ത് സ്‌കൂളിനടുത്ത് സാറാസില്‍ ഉമ്മര്‍ നല്‍കിയ പരാതിയിലാണ് അഭിഭാഷകന്‍ അറസ്റ്റിലായത്. ഉമ്മറിന്റെ പേരിലുള്ള കാര്‍ വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തലശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാലു വര്‍ഷമായി ഒളിവിലായിരുന്ന അഭിഭാഷകനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലെത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് മംഗളൂരു ബജ്‌പെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടിയത്. നിരവധി വണ്ടിച്ചെന്ന് കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
















