Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ബസ് സമരം തുടരുന്നു,ജനം വലഞ്ഞു: ചര്‍ച്ച ബുധനാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2016, 07:15 pm IST
inWayanad

കല്‍പ്പറ്റ: മാനന്തവാടി പനമരം ബത്തേരി   റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തി വന്ന പണിമുടക്ക് പൂര്‍ണ്ണം. സമരം ബുധനാഴ്ചയും തുടരുമെന്ന് സ്വകാര്യബസ് തൊഴിലാളി സംയുക്ത സമരസമിതി അറിയിച്ചു. സമയക്രമം പാലിച്ചില്ലെന്നാരോപിച്ച് കേണിച്ചിറയിലും നടവയലിലും നാട്ടുകാര്‍ ബസുകളെ തടഞ്ഞതാണ് സമരത്തിന് കളമൊരുക്കിയത്.എന്നാല്‍ പണിമുടക്ക് മനുഷ്യത്വഹരിമാണെന്ന് കേണിച്ചിറ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച നടന്ന പണിമുടക്കില്‍ ബലിയാടായത് വിദ്യാര്‍ത്ഥികളാണ്. സ്വകാര്യബസുകള്‍ നിര്‍ത്തലാക്കലല്ല തങ്ങളുടെ ലക്ഷ്യമെന്നും സമയക്രമം പാലിച്ചോടിയാല്‍ സ്വകാര്യബസുകള്‍ക്കും കളക്ഷന്‍ ലഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. സ്വകാര്യബസുടമകളില്‍ നിന്നും പണം വാങ്ങി കെ.എസ്.ആര്‍.ടി.സിയെ പാടെ തകര്‍ക്കാനുള്ള നീക്കമാണ് ബത്തേരി മുന്‍ എ.ടി.ഒ, വയനാട് ആര്‍.ടി.ഒ. എന്നിവരുടെ ഭാഗത്തുനിന്നുായത്. അസോസിയേഷന്‍ ഇയാള്‍ക്കെതിരെ ഉള്‍പ്പടെ കോടതിയെ സമീപിച്ചിട്ടുന്നെും ഭാരവാഹികള്‍ പറഞ്ഞു. തിങ്കളാഴ്ച മിന്നല്‍ പണിമുടക്കിലേര്‍പ്പെട്ട സ്വകാര്യ ബസ് തൊഴിലാളികള്‍ ചൊവ്വാഴ്ച ബസുകള്‍ നിരത്തിലിറക്കിയില്ല. സമരം ബുധനാഴ്ചയും തുടരാനാണ് തീരുമാനം. ഈ റൂട്ടിലോടുന്ന ഇരുപത്തിനാല് സ്വകാര്യബസ്സിലെ നൂറ്റിയറുപതോളം തൊഴിലാളികളാണ് ഒന്നടങ്കം സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. സ്വകാര്യബസുകള്‍ക്ക് സുരക്ഷിതമായി സര്‍വ്വീസ് നടത്താന്‍ സാഹചര്യമൊരുക്കി നല്‍കാതെ സര്‍വ്വീസ് പുനരാരംഭിക്കില്ലെന്ന നിലപാടിലാണ് സ്വകാര്യബസ് തൊഴിലാളി സംയുക്ത കോഡിനേഷന്‍ കമ്മിറ്റി. ബത്തേരി പനമരം മാനന്തവാടി റൂട്ടില്‍ കെഎസ്ആര്‍ടിസിയുടെ പത്ത് സര്‍വ്വീസ് ആരംഭിച്ചതിന് പിറകെയാണ് സ്വകാര്യബസുകളുടെ സമരം ആരംഭിച്ചത്. സമരത്തെ മറികടക്കാന്‍ ഇതു വഴി ചൊവ്വാഴ്ച കെഎസ്ആര്‍ടിസി ജില്ലാ ഡിപ്പോയായ ബത്തേരിയില്‍ നിന്ന് അഞ്ച് ഷെഡ്യൂള്‍ഡ് സര്‍വ്വീസിനോടൊപ്പം നാല് അധിക സര്‍വ്വീസും മാനന്തവാടിയില്‍ നിന്ന് പത്തും ഉള്‍പ്പടെ പത്തൊമ്പത് സര്‍വ്വീസുകള്‍ നടത്തി. കെഎസ്ആര്‍ടിസി അധിക സര്‍വ്വീസ് നടത്തിയത് യാത്രാ ദുരിതത്തെ ലഘൂകരിച്ചു.

ഇതേസമയം സ്വകാര്യ ബസ് സമരം തുടരുന്നത് വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിഷയം ബസ് ഉടമ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ചൊവ്വാഴ്ച ജില്ലാ കളക്ടറെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ബസ് ഉടമ തൊഴിലാളി സംഘടന കെഎസ്ആര്‍ടിസി , പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്താന്‍ മാനന്തവാടി ഡിവൈഎസ്പിയെ കളക്ടര്‍ ചുമതലപ്പെടുത്തി. രാവിലെ 11 മണിക്ക് ഡിവൈഎസ്പി ഓഫീസിലാണ് ചര്‍ച്ച നടക്കുക. സമയക്രമം സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടക്കുക.

ബത്തേരി പനമരം റൂട്ടില്‍ ഇരുപത്തിനാല് സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസിയുടെ ആറും രണ്ട് സ്വകാര്യ ബസുകളും ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതിന് പുറമേയാണ് പ്രിയദര്‍ശിനിയുടെ ഒരു സര്‍വ്വീസും കെഎസ്ആര്‍ടിസി പുതുതായി പത്ത് സര്‍വ്വീസും നടക്കുന്നത്. ഇവക്കെല്ലാം കൃത്യമായി സമയക്രമം നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെന്നും ഇത് പാലിക്കാതെ മത്സരയോട്ടം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും ആര്‍ടിഒ പിവി സത്യന്‍ അറിയിച്ചു. എന്നാല്‍ പുതിയതായി നാല് സര്‍വ്വീസുകള്‍ക്ക് മാത്രമാണ് കോടതിയില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് അനുമതി നല്‍കിയിരിക്കുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പറയുന്നു. എന്നാല്‍ ജനത്തിന് ഉപകാരപ്രദമാകുന്ന രീതിയില്‍ നഷ്ടം നോക്കാതെ സര്‍വ്വീസ് നടത്തുമെന്നതാണ് കെഎസ്ആര്‍ടിസിയുടെ നിലപാടെന്ന് എടിഒ എംഒ വര്‍ക്കി പറഞ്ഞു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.