Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ ഭീകരാക്രമണം;പാക് പങ്ക് തുറന്നുകാട്ടി ഹെഡ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 11:09 pm IST
in India

മുംബൈ: മുംബൈയില്‍ ഭീകരാക്രമണം നടത്താനുള്ള തങ്ങളുടെ മൂന്നാമത്തെ ശ്രമമാണ് വിജയിച്ചതെന്നും ആദ്യ രണ്ടുശ്രമങ്ങളും പാളിപ്പോയെന്നും അമേരിക്കയില്‍ തടവില്‍ കഴിയുന്ന ലഷ്‌ക്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി വെളിപ്പെടുത്തി. ആക്രമണത്തിന് പാക് ഭീകരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിച്ചിരുന്നു.

ഐഎസ്‌ഐയിലുള്ള രണ്ടു മേജര്‍മാരാണ് തങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. ആക്രമണത്തിനുമുന്‍പ് ഏഴുതവണയും അതിനുശേഷം ഒരുതവണയും താന്‍ മുംബൈ സന്ദര്‍ശിച്ചിട്ടുമുണ്ട്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സഖിയൂര്‍ റഹ്മാന്‍ ലഖ്‌വിയാണ്. മുംബൈ കോടതിയില്‍, ചരിത്രത്തിലാദ്യമായി നടന്ന, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള ചോദ്യം ചെയ്യലില്‍ ഹെഡ്‌ലി വ്യക്തമാക്കി.

പാക് പൗരന്‍ ദാവൂദ് ഗിലാനിയാണ് പിന്നീട് അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയായത്. മുംബൈ ഭീകരാക്രമണക്കേസില്‍ അമേരിക്കയില്‍ നടന്ന വിചാരണയില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹെഡ്‌ലി അവിടെ 35 വര്‍ഷം തടവ് അനുഭവിക്കുകയാണ്. 2008ലെ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായിരുന്നു ഹെഡ്‌ലി.

ആദ്യം 2008 സപ്തംബറിലും രണ്ടാമത് ഒക്‌ടോബറിലുമാണ് ലഷ്‌ക്കര്‍ ഭീകരാക്രമണത്തിന് ഒരുങ്ങിയത്. ആദ്യതവണ ഭീകരര്‍ വന്ന ബോട്ട് കടലില്‍ പാറയിലിടിച്ച് തകര്‍ന്നു, ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നഷ്ടപ്പെടുകയായിരുന്നു. മൂന്നാമത് നവംബര്‍ 26ന് നടത്തിയ ആക്രമണമാണ് വിജയിച്ചത്. അതില്‍ 166 പേര്‍ കൊല്ലപ്പെട്ടു,ഹെഡ്‌ലി പറഞ്ഞു.

ലഷ്‌കര്‍ തലവന്‍ ഹാഫീസ് സെയ്ദിന്റെ സ്വാധീനത്തില്‍പ്പെട്ടാണ് താന്‍ ലഷ്‌ക്കറില്‍ ചേര്‍ന്നത്. 2002ല്‍ മുസാഫറാബാദില്‍ വച്ച് ആദ്യപാഠങ്ങള്‍ പഠിച്ചുതുടങ്ങി. ദൗറെ സഫ്, ദൗറെയമ്മ, ദൗറെ ഖാസ, ദൗറെ റിബാത്ത് തുടങ്ങിയ പരിശീലന കേന്ദ്രങ്ങളില്‍ താന്‍ പോയിട്ടുണ്ട്.അവിടങ്ങളില്‍ വച്ച് ലഖ്‌വി, സെയ്ദ് എന്നിവരുടെ ഭാരത വിരുദ്ധ പ്രസംഗങ്ങള്‍ താന്‍ കേട്ടിട്ടുണ്ട്.

ഭാരതത്തില്‍ കടക്കാനാണ് 2006ല്‍ തന്റെ പേരുമാറ്റിയത്. 2006 ഫെബ്രുവരി അഞ്ചിന് ഫിലാഡല്‍ഫിയയിലാണ് പേരുമാറ്റാന്‍ അപേക്ഷ നല്‍കിയത്. ദാവൂദ് ഗിലാനിയെന്ന പേര് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെന്ന് മാറ്റുകയായിരുന്നു. പുതിയ പേരില്‍ പുതിയ പാസ്‌പോര്‍ട്ട് നേടുകയായിരുന്നു ലക്ഷ്യം. അങ്ങനെ അമേരിക്കന്‍ പൗരനായി പുതിയ പേരില്‍ ഭാരതത്തില്‍ കടക്കാമെന്ന് കരുതി. തന്നെ തിരിച്ചറിയാതിരിക്കാന്‍ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങളാണ് താന്‍ ചേര്‍ത്തതും.

പുതിയ പാസ്‌പോര്‍ട്ട് ലഭിച്ച കാര്യം താന്‍ ലഷ്‌ക്കറിലെ സഹപ്രവര്‍ത്തകന്‍ സജീദ് മിറിനോട് പറഞ്ഞു. മിറാണ് ലഷ്‌ക്കറില്‍ തന്റെ കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത്. ഭാരതത്തില്‍ ബിസിനസ് സ്ഥാപനം തുടങ്ങി ജീവിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. മുംബൈയുടെ വീഡിയോ ചിത്രം തയ്യാറാക്കാനാണ് മിര്‍ ആദ്യം തനിക്ക് നല്‍കിയ നിര്‍ദ്ദേശം.

ആക്രമണത്തിന് മുന്‍പ് ഏഴുതവണ താന്‍ മുംബയ് സന്ദര്‍ശിച്ചു. അതിനു ശേഷം 2009 മാര്‍ച്ചിലും താന്‍ മുംബൈയില്‍ എത്തി. ആക്രമണം നടത്താന്‍ പാക് ചാരസംഘടന ഐഎസ്‌ഐ ലഷ്‌ക്കറിനെ സഹായിച്ചിരുന്നു. ആയുധങ്ങളും പണവും പരിശീലനവും അവരാണ് നല്‍കിയത്.

കശ്മീരില്‍ ഭാരതസൈന്യത്തിന് എതിരെ പോരാടാനായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ലഷ്‌കര്‍ മേധാവി സഖിയൂര്‍ റഹ്മാന്‍ ലഖ്‌വിയാണ് തന്നെ തടഞ്ഞത്. അതിനേക്കാള്‍ സാഹസികമായ പല കാര്യങ്ങളും ചെയ്യാനുണ്ടെന്നുപറഞ്ഞാണ് തന്നെ തടഞ്ഞത്, ഹെഡ്‌ലി തുടര്‍ന്നു.

ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ പബഌക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമാണ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചത്. ഹെഡ്‌ലി ഐഎസ്‌ഐയിലുള്ള മേജര്‍ ഇക്ബാല്‍, മേജര്‍ അലി എന്നിവരെപ്പറ്റിയും വെളിപ്പെടുത്തി. മേജര്‍ ഇക്ബാലാണ് ഹെഡ്‌ലി അടക്കമുള്ളവരെ പരിശീലിപ്പിച്ചിരുന്നത്. ഇക്ബാലിനുപുറമേ മറ്റ് ചില പരിശീലകരുടെ പേരും ഹെഡ്‌ലി വെളിപ്പെടുത്തി, നിഗം പറഞ്ഞു.

ഹെഡ്‌ലിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാനുണ്ട്. സുപ്രധാന വെളിപ്പെടുത്തലുകള്‍ ഇനിയും ലഭിക്കാനുമുണ്ട്. നിഗം പറഞ്ഞു. ഹെഡ്‌ലിയുടെ വെളിപ്പെടുത്തലില്‍ തനിക്ക് സംതൃപ്തിയുണ്ട്. താന്‍ ഹാഫീസ് സെയ്ദിനെ കണ്ട കാര്യവും അയാള്‍ വെളിപ്പെടുത്തി. തനിക്ക് എകെ 47 തോക്കടക്കം ഉപയോഗിക്കാനും ബോംബുകള്‍ പൊട്ടിക്കാനും എല്ലാം പരിശീലനം ലഭിച്ചിരുന്നതായി ഹെഡ്‌ലി കോടതിയില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.