ഹാമില്‍ട്ടണ്‍: ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ക്യാപ്റ്റന്‍ പരമ്പര നേട്ടത്തോടെ പാഡഴിഞ്ഞു. ഇന്നലെ അവസാന ഏകദിനത്തിനിറങ്ങിയ മക്കല്ലം ഓസ്‌ട്രേലിയക്കെതിരായ പരമ്പര നേടിയാണ് ക്രീസിനോട് പറഞ്ഞത്. തന്റെ അവസാന മത്സരത്തില്‍ 55 റണ്‍സിനാണ് മക്കല്ലത്തിന്റെ ന്യൂസിലാന്‍ഡ് ലോകചാമ്പ്യന്മാരായ കംഗാരുക്കളെ തകര്‍ത്തത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് കിവികള്‍ നേടിയത്. അവസാന ഇന്നിങ്‌സില്‍ 27 പന്തില്‍ 47 റണ്‍സെടുത്ത മികച്ച ഇന്നിംഗ്‌സും മക്കല്ലം കാഴ്ചവെച്ചു. സ്‌കോര്‍ ന്യൂസിലാന്‍ഡ് 45.3 ഓവറില്‍ 246. ഓസ്‌ട്രേലിയ 43.4 ഓവറില്‍ 191.
















