ശ്രീനഗര്‍: ആറു ദിവസം മുന്‍പ് സിയാച്ചിനില്‍ ഹിമപാതത്തില്‍ അകപ്പെട്ട പത്തു സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്ടുകിട്ടി.മറ്റുള്ളവര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്. മുപ്പതടിയിലേറെ മഞ്ഞുകുഴിച്ചാണ് തെരച്ചില്‍. 19000 അടി ഉയരത്തില്‍ വച്ചാണ് മഞ്ഞുമല ഇടിഞ്ഞ് സൈനിക ക്യാമ്പില്‍ വീണത്. ഇതില്‍ പത്തു പേരാണ് അകപ്പെട്ടത്.
















