Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കമ്മ്യൂണിസ്റ്റുകളും വൈകിവരുന്ന വിവേകവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2016, 10:21 pm IST
in Kannur

നാട്ടിന്‍പുറത്തൊരു ചൊല്ലുണ്ട് ‘ചിലര്‍ക്ക്’ വൈകിമാത്രമേ തിരിച്ചറിവുണ്ടാകൂ എന്ന്. പറഞ്ഞു വരുമ്പോള്‍ത്തന്നെ നാട്ടാര്‍ക്ക് മനസ്സിലായിക്കാണും കണ്ണൂരാന്‍ ആരെക്കുറിച്ചാണ് പറയാനിരിക്കുന്നതെന്ന്. പുരോഗമനവാദികളെന്ന് സ്വയം ഞെളിയുന്ന കമ്മ്യൂണിസ്റ്റുകാരെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ച് പറയാന്‍. പലപ്പോഴും ഒരാഴ്ച എഴുതിക്കഴിയുമ്പോള്‍ പ്രാര്‍ത്ഥിക്കാറുണ്ട്, അടുത്ത ആഴ്ചയെങ്കിലും ജനകീയ പ്രശ്‌നങ്ങള്‍ ഈ പംക്തിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണേയെന്ന്. എന്തു ചെയ്യാന്‍? പാവം നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാക്കളും സഖാക്കളും ഒരോദിവസവും പുതിയ കോപ്രായവുമായി ഇറങ്ങിത്തിരിച്ചാല്‍ പാവം കണ്ണൂരാനെന്തു ചെയ്യും? ബോറടിക്കുന്നെങ്കില്‍ പാവം വായനക്കാര്‍ ക്ഷമിക്കുക. എന്തെല്ലാം എടാകൂടങ്ങളാണ് ഇവര്‍ ദിനംപ്രതി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല സാമൂഹ്യ പ്രതിബദ്ധതയുളള മാധ്യമങ്ങളും നാട്ടാരും ഇവരുടെ തലതിരിഞ്ഞ നടപടികള്‍ ചര്‍ച്ചചെയ്യുമ്പോള്‍ കണ്ണൂരാന്‍ മാത്രം മാറിനില്‍ക്കുന്നത് കുറഞ്ഞ പക്ഷം നാട്ടാരോട് ചെയ്യുന്ന അപരാധമായാലോ. നാടോടുമ്പോള്‍ നടുവേ ഓടണമെന്നല്ലേ പഴമക്കാര്‍ പറഞ്ഞുവെച്ചിട്ടുളളത്. ഏതായാലും ഇനി കാര്യത്തിലേക്ക് കടക്കാം.

എല്ലാകാലത്തും ഏത് പ്രശ്‌നത്തിലും ബുദ്ധി വൈകിമാത്രം ഉദിച്ച പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് സഖാക്കള്‍ക്കുളളത്. ആത്മീയതയുടെ കാര്യത്തിലായാലും കമ്പ്യൂട്ടര്‍, സ്വാശ്രയം എന്നുവേണ്ട എന്തിനെയെല്ലാം ആദ്യം എതിര്‍ത്തുവോ അവയെല്ലാം വാരിപ്പുണര്‍ന്ന സഖാക്കളുടെ ചരിത്രമറിയാത്തവരാരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ക്ഷേത്രങ്ങള്‍ പൊളിച്ച് കപ്പവെക്കാന്‍ ആഹ്വാനം ചെയ്തു. ഒടുവില്‍ ഗണേശോത്സവവും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിക്കുന്ന സ്ഥിതിയിലെത്തി പാര്‍ട്ടി. സ്വാശ്രയ സ്ഥാപനങ്ങളെ എതിര്‍ത്തു, അവസാനം പാര്‍ട്ടിക്ക് കീഴില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ ആരംഭിച്ചു. കോടികള്‍ കോഴ വാങ്ങി സ്വാശ്രയത്തിനെതിരെ സമരം നയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം സ്ഥാപനങ്ങളിലെ സീറ്റ് വിറ്റു. കമ്പ്യൂട്ടറിനെ എതിര്‍ത്തവര്‍ പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരങ്ങളില്‍ എസി കൂളറുകള്‍ക്കുളളില്‍ കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചു. ഇങ്ങനെ എന്തെല്ലാം. പറഞ്ഞാല്‍ തീരാത്തത്ര സംഭവങ്ങള്‍…….ഇനിയെന്തെല്ലാം വരാന്‍ പോകുന്നു.

ഇതേ സഖാക്കള്‍ ഏറ്റവുമൊടുവില്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് നാടുകടത്തപ്പെട്ട നേതാക്കളെ ജനാധിപത്യത്തേയും ജനങ്ങളേയും വെല്ലുവിളിച്ച് , പാര്‍ട്ടിക്കകത്തെ തന്നെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു.വിജയിപ്പിച്ച് അധ്യക്ഷ സ്ഥാനത്തെത്തിക്കുകയും ചെയ്തു. നിങ്ങളാരാ നാട്ടാരേ ചോദിക്കാനെന്ന് നേതാക്കളുടെ വീരവാദവും. എന്നാല്‍ ആദ്യംതൊട്ട് നിക്ഷ്പക്ഷരും എതിര്‍ രാഷ്‌ട്രീയ പാര്‍ട്ടിക്കാരും നിയമജ്ഞരും ‘വേണ്ട, വേണ്ട ഇത് നടക്കൂലെന്ന്’ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവരുടെ അഭിപ്രായത്തെ സഖാക്കളുടെ നേതാക്കള്‍ പുച്ഛിച്ചുതളളി. കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് കാണിച്ച് കോടതിയില്‍ നിന്നും ലഭിച്ച ജാമ്യത്തില്‍ ഇളവുതേടി സഖാക്കള്‍. എന്നാല്‍ കോടതിയും കൈവിട്ടു. നാടുകടത്തപ്പെട്ടവരെ നാട്ടിലെത്തിക്കാന്‍ കുറുക്കുവഴി തേടിയ നേതൃത്വം ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസം മൂന്ന് തികയുമ്പോഴും തദ്ദേശസ്ഥാപനങ്ങളുടെ ഭരണകാര്യങ്ങളില്‍ ഇടപെടാനാകാത്ത അധ്യക്ഷന്മാര്‍ക്കെതിരെ ജനവികാരം കൂടി ഉണര്‍ന്നതോടെ പിടിച്ചുനില്‍ക്കാനാവാതെ ജില്ലാ നേതൃത്വം യോഗം ചേര്‍ന്ന് തീരുമാനിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാരായി രാജന്‍ രാജിവെക്കണം. ഉടന്‍ രാജിയും. എന്തിനാണീ പൊറാട്ടു നാടകം പാര്‍ട്ടി കെട്ടിയാടിയത്? ഇതിനുത്തരമില്ല. വധക്കേസില്‍ നാടുകടത്തപ്പെട്ട നേതാക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറക്കിയ ഘട്ടത്തില്‍ തന്നെ ഇക്കാര്യം ഉറപ്പായിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുളളതിന്റെ പേരില്‍ നാട്ടിലിറങ്ങരുതെന്ന് പറഞ്ഞവര്‍ക്ക് കോടതി എങ്ങനെ ജാമ്യം നല്‍കും. രാജ്യത്തെ ജുഡീഷ്യറിക്കുളള പങ്ക് ഏതായാലും ഇപ്പോഴെങ്കിലും സഖാക്കള്‍ക്ക് ബോധ്യപ്പെട്ടിരിക്കും. നാടുകടത്തപ്പെട്ട സഖാക്കളെ മത്സരിപ്പിക്കാതിരിക്കുകയെന്ന ബുദ്ധി ആദ്യമേ ഉദിച്ചിരുന്നുവെങ്കില്‍ ഈ എടാകൂടങ്ങളും സമൂഹമധ്യത്തില്‍ പാര്‍ട്ടിക്കുണ്ടായ ഈ പരിഹാസ്യതയും ഒഴിവാക്കിക്കൂടായിരുന്നോ. അതെങ്ങനെ?, വൈകി വിവേകമുദിക്കുന്ന നേതാക്കളുളള പാര്‍ട്ടിയില്‍ നിന്ന് ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍. ഉപ്പുവെച്ച കലം പോലെ ഉടഞ്ഞുതീരുന്ന പാര്‍ട്ടിക്ക് ചക്കിക്കൊത്ത ചങ്കരനെപ്പോലുളള നേതാക്കള്‍ ഉളളപ്പോള്‍, വിനാശകാലേ വിപരീത ബുദ്ധിയെന്നല്ലാതെന്തു പറയാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍:കര്‍ശന നിര്‍ദേശം നല്‍കി കോടതി, പൊലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി

Kerala

എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം: മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം,ഇടപാടുകള്‍ വാട്‌സാപ്പിലൂടെ

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

India

ഇന്ത്യൻ സൈന്യം അതിവേഗം ശക്തി പ്രാപിക്കുന്നു ; സൂര്യാസ്ത്രം മുതൽ നാഗാസ്ത്രം വരെ ശത്രുക്കൾക്ക് നാശം വിതയ്‌ക്കും

പുതിയ വാര്‍ത്തകള്‍

വകുപ്പ് വിഭജനം വൈകിയത് ലീഗിന്റെ സമ്മര്‍ദ്ദം മൂലം,’തിണ്ണ നിരങ്ങല്‍’ എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും മാത്രം ഉദ്ദേശിച്ചാണോ എന്ന്  വി മുരളീധരന്‍

സഹോദരന്‍ ടി വിയുടെ റിമോട്ട് നല്‍കിയില്ല: 12 കാരന്‍ ജീവനൊടുക്കി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍:അടിയന്തര റിപ്പോര്‍ട്ട് തേടി രമേശ് ചെന്നിത്തല, കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യം

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ കൊല്ലപ്പെട്ടു; ഹംസ ബുർഹാനെ വെടിവച്ച് കൊന്നത് അജ്ഞാതരായ തോക്കുധാരികൾ

ഇഷ്‌ടികച്ചൂളകളിൽ അടിമപ്പണി; 100ലധികം കുട്ടികൾ ഉൾപ്പെടെ നാനൂറിലധികം തൊഴിലാളികളെ മോചിപ്പിച്ചു, മൂന്നു പേർ കസ്റ്റഡിയിൽ

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.