ന്യൂദല്‍ഹി: സര്‍വകലാശാലകളിലെ വിവേചനങ്ങളും വിവാദങ്ങളും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര മാനവശേഷി വകുപ്പുമന്ത്രി സ്മൃതി ഇറാനി, കേന്ദ്ര സര്‍വകലാശാലാ വിസിമാരുടെ യോഗം വിളിച്ചു. ഫെബ്രുവരി 18-നാണ് യോഗം. യോഗത്തില്‍ വിസിമാരും 46 കേന്ദ്ര സര്‍വകലാശാലകളുടെ തലവന്മാരും പങ്കെടുക്കും.
കാമ്പസുകളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശവും ജീവനക്കാര്‍ക്കു കൊടുക്കേണ്ട പരിശീലനത്തിന്റെ മാര്‍ഗ്ഗ രേഖകളും യോഗത്തില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
















