കണ്ണൂര്‍: കൊലക്കേസ് പ്രതികളായി സിബിഐയുടെ നിയന്ത്രണത്തില്‍ കഴിയുന്ന കാരായി രാജനെയും ചന്ദ്രശേഖരനെയും സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിച്ച് ഭരണച്ചുമതലയേല്‍പ്പിച്ച് ജനങ്ങളെ വഞ്ചിക്കാന്‍ ശ്രമിച്ച സിപിഎം നേതൃത്വം ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരക്കാരെ സ്ഥാനാര്‍ത്ഥികളാക്കുന്നത് ജുഡീഷ്യറിയോടും ജനങ്ങളോടും കാണിക്കുന്ന അവഹേളനമാണെന്നും ഇവര്‍ക്ക് ഇത്തരം സ്ഥാനങ്ങളില്‍ തുടരാന്‍ കഴിയില്ലെന്നും നിയമ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയതാണ്. പക്ഷെ നിയമത്തെയും ജനാധിപത്യത്തെയും തങ്ങളുടെ മുഷ്‌ക് കൊണ്ട് കൈപ്പിടിയിലൊതുക്കാമെന്ന മൂഡവിശ്വാസത്തിനേറ്റ കനത്ത തിരിച്ചടിയാണ് കാരായി രാജന്റെ രാജിയിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.















