മുംബൈ: ഐപിഎല്‍ താരലേലം ആരംഭിച്ചു. ഇത്തവണയും താരലേലത്തില്‍ യുവരാജ് സിംഗ് മുന്‍പന്തിയിലുണ്ട്. യുവരാജ് സിംഗിനെ ഏഴ് കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ആശിഷ് നെഹ്‌റയാണ് ഹൈദരാബാദ് ടീമില്‍ എത്തിച്ചേര്‍ന്ന മറ്റൊരു താരം. 5.50 കോടിക്കായിരുന്നു നെഹ്‌റെയെ ടീം സ്വന്തമാക്കിയത്.
മലയാളി താരം സഞ്ജു സാംസണാണ് മികച്ച നേട്ടം കൊവരിച്ചത്. 4.20 കോടി രൂപയ്‌ക്ക് സഞ്ജുവിനെ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. പുതിയ ടീമായ രാജ്‌കോട്ട് ലയണ്‍സും സഞ്ജുവിനു വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. ഈ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ തനിക്ക് സാധിക്കുമെന്നാണ് ലേലത്തിന് പിന്നാലെ സഞ്ജു പറഞ്ഞു. കൂടുതല്‍ മലയാളി താരങ്ങള്‍ ഐപിഎല്ലിലേക്ക് എത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. പുതിയ ടീമായ രാജ്‌കോട്ടും തനിക്കായി ലേലം വിളിച്ചതില്‍ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.
ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണെ ഒന്‍പതര കോടിക്ക് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി.
മോഹിത് ശര്‍മ്മയെ 5.50 കോടിക്ക് പഞ്ചാബ് സ്വന്തമാക്കി. ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണെ 3.50 കോടിക്കും ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയെ 3.80 കോടിക്കും പൂനെ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഡെയ്ന്‍ സ്മിത്ത്, ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന്‍ എന്നിവരെ 2.30 കോടി വീതം നല്‍കി രാജ്‌കോട്ട് ടീം സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ട്വന്റി-20 ടീം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍, ശ്രീലങ്കയുടെ തിസാസ പെരേര, ഇന്ത്യയുടെ അശോക് ദിന്ത എന്നിവരെ ലേലത്തില്‍ സ്വീകരിക്കാന്‍ ആരും തയാറായില്ല.
















