രാജ്‌കോട്ട്: ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ വിവാഹിതനാകുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറായ റിവ സോളങ്കിയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം ഇന്നലെ നടന്നു.
ജഡേജയുടെ ഉടമസ്ഥതയിലുള്ള ജഡ്ഡൂസ് ഫുഡ്ഫീല്‍ഡ് ഹോട്ടലിലായിരുന്നു നിശ്ചയ ചടങ്ങ്. പ്രത്യേകം ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്.
ക്രിക്കറ്റില്‍ ഭാഗ്യത്തിനു മുഖ്യസ്ഥാനമാണുള്ളതെന്നും തന്റെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരാന്‍ റിവയ്‌ക്കു കഴിയുമെന്നാണു വിശ്വാസമെന്നും രവീന്ദ്ര ജഡേജ പ്രതികരിച്ചു. എസ്‌സിഎ ഓണററി സെക്രട്ടറി നിരഞ്ജന്‍ ഷാ. രാജ്‌കോട്ട് സിറ്റി പോലീസ് കമ്മീഷണര്‍ മോഹന്‍ ഝാ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സൗരാഷ്‌ട്ര ടീം അംഗങ്ങളെ ചടങ്ങിന് ക്ഷണിച്ചിരുന്നെങ്കിലും വിദര്‍ഭക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നതിനാല്‍ അവര്‍ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
















