മട്ടന്നൂര്‍: മോച്ചേരിയില്‍ സംഘര്‍ഷം സ്യഷ്ടിക്കാന്‍ വീണ്ടും സിപിഎം ശ്രമം. മോച്ചേരിയിലെ മുതിര്‍ന്ന സ്വയം സേവകനും ബിജെപി ഇരിട്ടി മുനിസിപ്പാലിറ്റി കമ്മിറ്റി അംഗവും ആയ ഉണ്ണിക്യഷ്ണനെ കട്ടേങ്കണ്ടത്തെ സിപിഎം ക്വട്ടേഷന്‍ സംഘം കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. പ്രേദേശത്തെ സ്ഥിരം ക്രിമിനലുകളായ വൈശാഖ് ജിഷ്ണു സന്ദീപ് നിധീഷ് ദിവിന്‍ ഷിയാസ് എന്നിവരുടെ നേത്യത്വത്തിലാണ് മര്‍ദ്ദിച്ചത് മോച്ചേരി ശാഖാ മുഖ്യ ശിക്ഷക് സന്ദീപിനെയും ബിജെപി കട്ടേങ്കണ്ടം ബൂത്ത് പ്രസിഡന്റ്റ് സജേഷിനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചവരാണ് ഈ പ്രതികള്‍. കഴിഞ്ഞ മാസം ഇതേ സ്ഥലത്തുവെച്ച് ബിജെപി ബൂത്ത് പ്രസിഡണ്ടായിരുന്ന രജീഷിനെ സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ ഇന്നേവരെ ഒരൊറ്റ പ്രതിയെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന പോലീസ് നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
















