മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് വിജിലന്‍സ് റെയ്ഡ് നടത്തി. ഇന്നലെ രാവിലെ വിജിലന്‍സ് ഓഫീസര്‍ ജയശ്രീയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പരിശോധന നടത്തിയത്.
ഡോക്ടര്‍മാരുടെ കുറവ്, തോന്നും പടിയായുള്ള പ്രവര്‍ത്തനം, പ്രവര്‍ത്തനരഹിതമായ ലാബറട്ടറി, അടിസ്ഥാന സൗകര്യ അപര്യാപ്തത, തുടങ്ങിയ രോഗികള്‍ക്കുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളെങ്കുറിച്ച് ജനകീയ സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത് ഓഫീസ് രേഖകളും ആശുപത്രി അങ്കണങ്ങളും പരിശോധിച്ച സംഘം ആരോഗ്യ വകുപ്പ് അധിക്രതര്‍ക്ക് റിപ്പോര്‍ട്ട് നല്കുമെന്നും അറിയിച്ചു















