റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ എഎസ് റോമയ്‌ക്ക് ജയം. എവേ മത്സരത്തില്‍ സസ്സൗലോയെ മടക്കമില്ലാത്ത രണ്ടു ഗോളിന് തുരത്തി മുന്‍ ചാമ്പ്യന്മാര്‍.
പതിനൊന്നാം മിനിറ്റില്‍ മുഹമ്മദ് സലായിലൂടെ മുന്നിലെത്തിയ ടീമിന് കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ എല്‍ ഷാരവി രണ്ടാം ഗോളും സമ്മാനിച്ചു. 23 കളികളില്‍ 41 പോയിന്റുമായി നാലാം സ്ഥാനത്ത് റോമ.
















