പുതുച്ചേരി: പ്രിയങ്ക വാദ്രയുടെ മകള്‍ മിറായാ വാദ്ര പന്തുതട്ടി, ഹരിയാനയ്‌ക്കു വേണ്ടി. വിജയിക്കുകയും ചെയ്തു. മിറായാ അംഗമായ ഹരിയാന ടീം 42ാം ദേശീയ സബ് ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ പശ്ചിമ ബംഗാളിനെയാണ് പരാജയപ്പെടുത്തിയത്. കളി ആരംഭിച്ചപ്പോള്‍ മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹരിയാന അവസാനം 43-19 ല്‍ അനായാസ ജയം നേടി.
മകളുടെ കളി കാണാന്‍ പ്രിയങ്ക സ്റ്റേഡിയത്തില്‍ എത്തിയിരുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെയും പുതുച്ചേരി പോലീസിന്റെയും കര്‍ശന സുരക്ഷയിലാണ് 15ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് മിറായാ കളിക്കിറങ്ങിയത്.
















