ന്യൂദല്‍ഹി: ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജയായ യുവതി തനിക്കെതിരായി നടത്തിയ ലൈംഗികാരോപണത്തെ നിഷേധിച്ച് ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍സിംഗ്.
സര്‍ദാര്‍ വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും കഴിഞ്ഞ വര്‍ഷം നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചുവെന്നും ലുധിയാന പോലീസില്‍ നല്‍കിയ പരാതിയില്‍ ബ്രിട്ടീഷ് ജൂനിയര്‍ ഹോക്കി താരവുമായിരുന്ന അസ്പാല്‍ ബോഗ്‌ലെ ആരോപിച്ചിരുന്നു. എന്നാല്‍
ആരോപണത്തില്‍ യാതൊരു വിധത്തിലുള്ള കഴമ്പുമില്ലെന്ന് സര്‍ദാര്‍സിംഗ് പറഞ്ഞു.
പരാതിക്കാരി അസ്പാല്‍ ബോഗ്‌ലെയുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നില്ല. ചൊവ്വാഴ്ച ഹോക്കി ഇന്ത്യ ലീഗില്‍ തനിക്കു മത്സരമുണ്ടായിരുന്നു. വ്യാഴാഴ്ചയും മത്സരമുണ്ട്. ഇതിനു ശേഷം എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കുമെന്നും സര്‍ദാര്‍ സിംഗ് പറഞ്ഞു.
ഇംഗ്ലണ്ട് ഹോക്കി ടീമില്‍ എത്തിയ ആദ്യ ഏഷ്യന്‍ വംശജയാണ് അസ്പാല്‍. 2012 ലണ്ടന്‍ ഒളിമ്പിക്‌സിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും വിവാഹിതരാകുന്ന എന്ന വാര്‍ത്തകളും പരന്നിരുന്നു.
















