ശ്രീനഗര്‍: സിയാച്ചിന്‍ മേഖലയിലുണ്ടായ അതിശക്തമായ ഹിമപാതത്തില്‍ പത്ത് ഇന്ത്യന്‍ സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്. കാണാതായ സൈനികരില്‍ ഒരു ഓഫീസറും ഉള്‍പ്പെട്ടിട്ടുണ്ട്.
സമുദ്രനിരപ്പില്‍ നിന്നും 19,000 അടി ഉയരത്തിലുള്ള സൈനിക കേന്ദ്രത്തിലായിരുന്നു അപകടമുണ്ടായതെന്ന് കേണല്‍ എസ്ഡി ഗോസ്വാമി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ സൈനികര്‍ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയാണു മഞ്ഞിടിച്ചിലുണ്ടായത്. ഹിമപാതത്തില്‍പ്പെട്ട സൈനികര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ സൈനിക താവളമാണ് സിയാച്ചിനിലേത്. സിയാച്ചിന്‍ മേഖലയില്‍ ഹിമപാതവും മണ്ണിടിച്ചിലും പതിവ് സംഭവമാണ്. ഇവിടെ ശൈത്യകാലത്ത് താപനില മൈനസ് 60 ഡിഗ്രിവരെ താഴാറുണ്ട്.
കഴിഞ്ഞ മാസവും സിയാച്ചിന്‍ മേഖലയില്‍ കനത്ത ഹിമപാതം ഉണ്ടായിരുന്നു. അന്ന് നാല് സൈനികരാണ് കൊല്ലപ്പെട്ടത്. ലഡാക്കിലും കഴിഞ്ഞ വര്‍ഷം നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഹിമപാതത്തില്‍ പെട്ടുപോവുകയായിരുന്നു.
ഹിമപാത മേഖലയില്‍ മാത്രം കഴിഞ്ഞ 32 വര്‍ഷത്തിനിടെ എണ്ണായിരം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടത് യുദ്ധത്തില്‍ അല്ല, പ്രകൃതിയോട് മല്ലിട്ടാണെന്നാണ് റിപ്പോര്‍ട്ട്.
















