ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ജേതാക്കളായ കേരള ടീം ട്രോഫിയുമായി
കോഴിക്കോട്: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പത്തൊന്‍പതിന്റെ നിറവില്‍ കേരളം. 39 സ്വര്‍ണം, 29 വെള്ളി, 17 വെങ്കലമടക്കം 306 പോയിന്റ് നേടിയാണ് കേരളം തുടര്‍ച്ചയായ 19ാം തവണയും ഓവറോള്‍ ജേതാക്കളായത്.
കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ നേടിയ 36 സ്വര്‍ണത്തിലേക്ക് മൂന്നെണ്ണം കൂടി ചേര്‍ത്തുവച്ചു കേരളത്തിന്റെ കൗമാര കായികതാരങ്ങള്‍. തമിഴ്‌നാട് തന്നെ ഇത്തവണയും രണ്ടാംസ്ഥാനം നിലനിര്‍ത്തി. പതിനഞ്ച് സ്വര്‍ണം സ്വന്തമാക്കിയാണ് തമിഴ്‌നാട് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഒമ്പത് സ്വര്‍ണവുമായി മഹാരാഷ്‌ട്ര മൂന്നാമത്.
















