കോഴിക്കോട്: ജമ്പ് ഇനങ്ങളില്‍ കേരളത്തിന്റെ അഭിമാനമായ രുഗ്മ
ഉദയന് എതിരില്ല. കഴിഞ്ഞ ദിവസം ലോങ്ജമ്പില്‍ പൊന്നണിഞ്ഞ രുഗ്മ ഇന്നലെ ട്രിപ്പിള്‍ ജമ്പിലും സ്വര്‍ണ്ണം മാറോടുചേര്‍ത്തു. ജെനിമോള്‍ ജോയ്‌യുടെ പേരിലുള്ള 12.84 മീറ്ററിന്റെ റെക്കോഡ് തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും 12.42 മീറ്റര്‍ ചാടിയാണ് രുഗ്മ പൊന്നണിഞ്ഞത്.
വെള്ളിയും കേരളത്തിന് സ്വന്തം. ലോങ്ജമ്പില്‍ രുഗ്മക്ക് പിന്നില്‍ വെങ്കലം നേടിയ ആല്‍ഫി ലൂക്കോസിനാണ് ട്രിപ്പിളില്‍ വെള്ളി, 12.30 മീറ്റര്‍. പ്ലസ് ടു കോമേഴ്‌സ് വിദ്യാര്‍ത്ഥിനിയായ രുഗ്മ ചിറ്റൂര്‍ രാരത്ത് വീട്ടില്‍ ഉദയന്‍ഷൈനി ദമ്പതികളുടെ മകളാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിജയകീര്‍ത്തന സഹോദരിയാണ്.
















