ജയ്പൂര്‍: നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്തെ പട്ടികജാതി വിഭാഗ ക്ഷേമത്തില്‍ വന്‍ കുതിപ്പ്. ഇവര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ പുതിയ നിയമ നിര്‍മ്മിച്ചു. ഈ വിഭാഗത്തില്‍ പെട്ട 20 ലക്ഷത്തോളം സംരംഭകര്‍ക്ക് 2970 കോടി രൂപയുടെ സഹായങ്ങള്‍ സര്‍ക്കാര്‍ നല്കി. അംഗപരിമിതരായ അഞ്ചുലക്ഷം പേര്‍ക്ക് അടുത്ത മൂന്നവര്ഷത്തില് നൈപുണ്യ പരിശീലനം നല്‍കാനും അവര്‍ക്കായി അവകാശ നിയമ നിര്‍മ്മാണം നടത്താനും സര്‍ക്കാര്‍ മുന്‍കൈഎടുത്തു, സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി തവര്‍ ചന്ദ് ഗെഹ്ലോട്ട് അറിയിച്ചു. ജയ്പൂരില്‍ എഡിറ്റേഴ്സ് കോണ്ഫ്രന്സില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യമലം നീക്കുന്നതു തൊഴിലാക്കിയ 12,226 പേരെ രാജ്യത്തു കണ്ടെത്തി. അവരില്‍ 7364 പേര്‍ക്ക് മറ്റുതൊഴിലില് പരിശീലനം നല്കി അതിലൂടെ ജീവിക്കാന്‍ ധനസഹായവും നല്കി. രാജ്യത്തെ വയോ വൃദ്ധര്‍ക്കു വേണ്ടി പ്രത്യേകം നിയമ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. മൂന്നാംലിംഗത്തില്‍ പെട്ടവര്‍ക്ക് അവകാശബില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
ഡോ. അംബേദ്കറുടെ ജീവിതവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെല്ലാം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തരുമാനിച്ചു. കേള്‍വിക്കുറവുള്ള ദരിദ്രവിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സയ്ക്ക് ആറു ലക്ഷം രൂപവീതം ഒരാള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ ഈ വിഭാഗത്തില്‍ 305 ശസ്ത്രക്രിയ നടത്തി. കേള്‍വി സഹായ യന്ത്രം നല്കാന് ഇതിനകം 5905 ലക്ഷം രൂപ നല്കി. അംഗപരിമിതര്‍ക്ക് ജോലി നേടാന്‍ പ്രത്യേക പോര്‍ട്ടല്‍ തുടങ്ങിയ കാര്യവും തവര്‍ ചന്ദ് ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി.
















