കല്‍പ്പറ്റ: ആയുധധാരികള്‍ തട്ടിക്കൊണ്ട് പോയെന്നു പറഞ്ഞ് പിന്നീട് കാണാതായയാള്‍ അങ്കമാലിയില്‍ പിടിയില്‍. മേപ്പാടി റിപ്പണ്‍ വാളത്തൂരിലെ ‘മൈ ഗാര്‍ഡന്‍ ഓഫ് ഏദന്‍’ എന്ന റിസോര്‍ട്ടിലെ മാനേജരായിരുന്ന ഈങ്ങാപ്പുഴ സ്വദേശി ലിജീഷിനെയാണ് കാക്കി ധരിച്ചെത്തിയ ആയുധധാരികള്‍ തട്ടിക്കൊണ്ട് പോയെന്ന് വീട്ടില്‍ വിളിച്ചറിയച്ചത്. ഇയാളെയാണ് തിങ്കളാഴ്ച രാത്രി 11 ഓടെ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും മേപ്പാടി സിഐ സുനില്‍കുമാറും സംഘവും പടികൂടിയത്. ഇയാള്‍ അങ്കമാലി കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരുന്ന കോയിന്‍ബോക്‌സില്‍ നിന്നും ഒരു ബന്ധുവിന വിളിച്ചിരുന്നു. ഈ ഫോണ്‍ സന്ദേശങ്ങള്‍ പിന്തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കല്‍പ്പറ്റയിലെത്തിച്ച ലിജീഷിനെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നും സാമ്പത്തിക പ്രശ്‌നങ്ങളുള്ളതിനാലാണ് തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ചതെന്ന് ഇയാള്‍ പറഞ്ഞു. കൂടാതെ ലീജീഷ് ജോലി ചെയ്തിരുന്ന റിസോര്‍ട്ടും സമീപത്തുള്ള എസ്റ്റേറ്റുമായി സ്ഥലതര്‍ക്കത്തെ തുടര്‍ന്ന്് കേസ് നിലനില്‍ക്കുന്നതായി പോലീസ് പറഞ്ഞു. ലിജീഷ് നടത്തിയിരുന്ന ഓണ്‍ലൈന്‍ ബിസിനസ് നഷ്ടത്തിലായതിനെ തുടര്‍ന്ന് നിരവധി ബാധ്യതകള്‍ ഇയാള്‍ക്കുണ്ടായിരുന്നു. ഇതുമൂലം മാനസികമായി ഏറെ പ്രയാസമനുഭവിച്ചിരുന്നതായി ലിജീഷിന്റെ വീട്ടുകാര്‍ പോലീസിനെ അറിയിച്ചിരുന്നു.
















