ചിറക്കടവ്: ശ്രീമഹാദേവ ക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തരുടെ നാമജപങ്ങള്‍ക്കിടയില്‍ ആറാട്ട് നടന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ വലിയ ചിറയിലായിരുന്നു ദേവന്റെ ആറാട്ട്. ആറാട്ട് ദര്‍ശനത്തിന് ഭക്തരുടെ മണിക്കൂറുകള്‍ നീണ്ട നിരയുണ്ടായിരുന്നു. ആറാട്ട് കടവ് ദീപക്കാഴ്ചയാല്‍ പ്രഭാപൂരിതമായി.
മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ വലിയ വിളക്ക് തെളിച്ചു. പുലര്‍ച്ചെ ആയിരുന്നു ആറാട്ട് എതിരേല്‍പ്.
എതിരേല്‍പ് ദര്‍ശനത്തിന് ക്ഷേത്ര പരിസരമാകെ ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു.
















