കോഴിക്കോട്: ഹര്‍ഡില്‍സില്‍ തമിഴ്‌നാടിന്റെ അജയ്യത. സ്വര്‍ണ്ണവും വെള്ളിയും നേടിയാണ് തമിഴ് മക്കള്‍ തങ്ങളുടെ മികവിന്റെ വെന്നിക്കൊടി പാറിച്ചത്. സീനിയര്‍ ബോയ്‌സ് 400 മീറ്റര്‍ ഹര്‍ഡിസില്‍ സ്വര്‍ണം നേടിയത് തിരുച്ചി സ്വദേശി ടി. സന്തോഷ്‌കുമാറാണ്. ഈ മിടുക്കന്‍ നേടുന്ന എട്ടാം സ്വര്‍ണ്ണമാണിത്. നേരത്തെ വിവിധ മീറ്റുകളിലായി തുടര്‍ച്ചയായി ഏഴ് തവണ സന്തോഷ് സ്വര്‍ണ്ണമണിഞ്ഞിട്ടുണ്ട്. 53.65 സെക്കന്‍ഡിലാണ് ഇത്തവണ ത്തെ സ്വര്‍ണ നേട്ടം. കൊണ്ട്. തിരുച്ചി കാജാ മിയാന്‍ ഹയര്‍ സെക്കന്ററിസ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് സ്‌ന്തോഷ്.
ടി.കെ. മണികണ്ഠനാണ് വെള്ളി, 54.37 സെക്കന്‍ഡ്. വെങ്കലം കേരളത്തിന്റെ എ. റാഷിദിന്, 54.45 സെക്കന്‍ഡ്.
















