മുംബൈ: അന്ധേരിയില്‍ ചുളുവിലയ്‌ക്ക് ഭൂമി സ്വന്തമാക്കിയെന്ന ആക്ഷേപം പ്രമുഖ നടി ഹേമമാലിനി നിഷേധിച്ചു. ആംബിവാലിയില്‍ നിസ്സാര വിലയായ 70,000 രൂപയ്‌ക്ക് ബിജെപി സര്‍ക്കാരില്‍നിന്ന് സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കിയെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
എന്നാല്‍, ഇന്നലെ ഹേമമാലിനി കാര്യങ്ങള്‍ വിശദീകരിച്ചതോടെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നു തെളിഞ്ഞു.
ഞാന്‍ ഇതുവരെ ഒരു പൈസ പോലും ഭൂമിയ്‌ക്കു വേണ്ടി കൊടുത്തിട്ടില്ല. പിന്നെ എങ്ങനെ വില നിശ്ചയിക്കാനാവും. എനിക്കറിയില്ല എത്രരൂപയാണു നല്‍കേണ്ടതെന്ന്. എത്രയായാലും നല്‍കും. അവിടെ നൃത്ത പരിശീലന കേന്ദ്രമായ മാലിനീസ് നാട്യവിഹാര്‍ കലാകേന്ദ്ര ചാരിറ്റി ട്രസ്റ്റ് സ്ഥാപിക്കുകയെന്ന് ഞാന്‍ മുംബൈയില്‍ താമസിക്കുന്നിടത്തോളം എന്റെ കര്‍ത്തവ്യമാണ്.
ഇത് ദേശീയ-അന്തര്‍ദേശീയ വിഷയമാക്കിയവര്‍ക്ക് നന്ദി. പക്ഷേ, അതില്‍ രാഷ്‌ട്രീയം കലര്‍ത്തരുതായിരുന്നു. ഇനിയായാലും രാഷ്‌ട്രീയമാക്കരുത്, ഹേമമാലിനി പറഞ്ഞു.
















